---
title: "കരിക്കോട്ടക്കരി യു.പി.സ്കൂൾ ചാമ്പ്യന്മാരായി"
english_title: "Karikottakari UP School became champions"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96741/karikottakari-up-school-became-champions"
published_at: "2023-02-13T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea2aa299b2a_Picsart_23-02-13_17-45-34-376.jpg"
keywords: []
---

# കരിക്കോട്ടക്കരി യു.പി.സ്കൂൾ ചാമ്പ്യന്മാരായി

> **Lead Summary:** **കരിക്കോട്ടക്കരി:** പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈ വർഷത്തെ ഇരിട്ടി ഉപജില്ലാ കായിക മേളയിൽ കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂൾ എൽ പി വിഭാഗം ചാമ്പ്യൻമാരായി.

## Article Content

**കരിക്കോട്ടക്കരി:** പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈ വർഷത്തെ ഇരിട്ടി ഉപജില്ലാ കായിക മേളയിൽ കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂൾ എൽ പി വിഭാഗം ചാമ്പ്യൻമാരായി.

വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ട് കരിക്കോട്ടക്കരി ടൗണിലേക്ക് നടന്നു പ്രകടനത്തിന് സ്കൂൾ ഹെഡ് മാസ്റ്റർ സോജൻ വർഗീസ്, അധ്യാപകരായ ജിസ് സെബാസ്റ്റ്യൻ, സിസ്റ്റർ ലിവി ജോസഫ്, സീന മാത്യു, അഞ്ജു മരിയ, ഷിജിന മന്നിയത്ത് പിടി എ പ്രസിഡന്റ് ദേവസ്യ കെ എം, മദർ പി.ടി.എ.പ്രസിഡന്റ് ലിജി സാം തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96741/karikottakari-up-school-became-champions)