---
title: "'ഭയപ്പെടേണ്ട സാഹചര്യമില്ല'; കെപിഎസി ലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് സിദ്ധാർഥ് ഭരതൻ"
english_title: "Kpac lalitha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9681/kpac-lalitha"
published_at: "2021-11-09T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a3268cf488_IMG-20211109-WA0127.jpg"
keywords: []
---

# 'ഭയപ്പെടേണ്ട സാഹചര്യമില്ല'; കെപിഎസി ലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് സിദ്ധാർഥ് ഭരതൻ

> **Lead Summary:**  കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കെപിഎസി ലളിത ആശുപത്രിയിലാണ്. ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് കെപിഎസിയുടെ മകനും നടനുമായ സിദ്ധാർഥ് ഭരതൻ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു. പ്രചരിക്കുന്ന വാർത്തകൾ പോലെ അതിഭയാനകമായ സാഹചര്യമില്ല. നിലവിൽ അമ്മ സുഖമായിരിക്കുന്നുവെന്ന് സിദ്ധാർഥ് ഭരതൻ പറഞ്ഞു. ഭയപ്പെടേണ്ട അവസ്ഥയിലല്ല. നിലവിൽ അമ്മ സുഖമായിരിക്കുന്നു. അധികം വൈകാതെ തന്നെ മടങ്ങിയെത്തും. എല്ലാവരുടെയും പ്രാർഥനകൾക്കും ആശംസകൾക്കും സ്നേഹത്തിനും നന്ദിയെന്നും സിദ്ധാർഥ് ഭരതൻ പറയുന്നു.

## Article Content

 കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കെപിഎസി ലളിത ആശുപത്രിയിലാണ്. ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് കെപിഎസിയുടെ മകനും നടനുമായ സിദ്ധാർഥ് ഭരതൻ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു. പ്രചരിക്കുന്ന വാർത്തകൾ പോലെ അതിഭയാനകമായ സാഹചര്യമില്ല. നിലവിൽ അമ്മ സുഖമായിരിക്കുന്നുവെന്ന് സിദ്ധാർഥ് ഭരതൻ പറഞ്ഞു. ഭയപ്പെടേണ്ട അവസ്ഥയിലല്ല. നിലവിൽ അമ്മ സുഖമായിരിക്കുന്നു. അധികം വൈകാതെ തന്നെ മടങ്ങിയെത്തും. എല്ലാവരുടെയും പ്രാർഥനകൾക്കും ആശംസകൾക്കും സ്നേഹത്തിനും നന്ദിയെന്നും സിദ്ധാർഥ് ഭരതൻ പറയുന്നു.

കെപിഎസി ലളിതയ്ക്കായി പ്രാർഥിക്കുന്നുവെന്ന് ആരാധകരും സുഹൃത്തുക്കളും സിദ്ധാർഥ് ഭരതന്റെ പോസ്റ്റിന് കമന്റുകളായി എഴുതുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കെപിഎസി ലളിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റി. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും അഭിനയത്തിൽ സജീവമായിരുന്നു കെപിഎസി ലളിത. സീരിയലടക്കമുള്ളവയിൽ അഭിനയിച്ചുവരികയായിരുന്നു.

നാടകരംഗത്തിലൂടെയാണ് കെപിഎസി ലളിത ആദ്യം കലാലോകത്ത് എത്തിയത്. തുടർന്ന് വെള്ളിത്തിരയിൽ എത്തിയ കെപിഎസി ലളിത മലയാള സിനിമയുടെ അവിഭാജ്യഘടകമായി വളരെ പെട്ടെന്നായിരുന്നു മാറിയത്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് രണ്ട് തവണ കെപിഎസി ലളിത സ്വന്തമാക്കിയിട്ടുണ്ട്. 1975, 1978, 1990, 1991 വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡും കെപിഎസി ലളിത സ്വന്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9681/kpac-lalitha)