---
title: " ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍  പ്രവര്‍ത്തക യോഗം നടന്നു."
english_title: "A workers meeting was held under the leadership of the District Committee of the Democratic Women's Association."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96813/A-workers-meeting-was-held-under-the-leadership-of-the-District-Committee-of-the-Democratic-Women's-Association."
published_at: "2023-02-13T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea6d3213621_WhatsApp_Image_2023-02-13_at_10.29.05_PM.jpeg"
keywords: []
---

#  ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍  പ്രവര്‍ത്തക യോഗം നടന്നു.

> **Lead Summary:** **മാനന്തവാടി: **ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ വയനാട് ജില്ലാ പ്രവര്‍ത്തക യോഗം നടന്നു. മഹിള അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു.

## Article Content

**മാനന്തവാടി: **ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ വയനാട് ജില്ലാ പ്രവര്‍ത്തക യോഗം നടന്നു. മഹിള അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു.

അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷം ജില്ലയിലെത്തിയ പി കെ ശ്രീമതിക്ക് യോഗത്തില്‍ ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്റ് പി ആര്‍ നിര്‍മല അധ്യക്ഷയായിരുന്നു. ജില്ലാ സെക്രട്ടറി ബീന വിജയന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഗോപാല്‍ രത്‌ന പുരസ്‌കാരം നേടിയ മാനന്തവാടി ക്ഷീരസംഘത്തെ ചടങ്ങില്‍ ആദരിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് രുഗ്മിണി സുബ്രമണ്യന്‍, ടി ജി ബീന, എല്‍ സി ജോര്‍ജ് എന്‍ പി കുഞ്ഞുമോള്‍, വി കെ സുലോചന എന്നിവര്‍ സംസാരിച്ചു. മാനന്തവാടി ഏരിയാ സെക്രട്ടറി കെ സൈനബ സ്വാഗതവും ഏരിയാ പ്രസിഡന്റ് പി എ ഗിരിജ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96813/A-workers-meeting-was-held-under-the-leadership-of-the-District-Committee-of-the-Democratic-Women's-Association.)