---
title: "മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിതെറിച്ച് നാല് വയസുകാരന്റെ കണ്ണിന് പരിക്കേറ്റു"
english_title: "A four-year-old boy's eye was injured when a mobile phone battery exploded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96814/A-four-year-old-boy's-eye-was-injured-when-a-mobile-phone-battery-exploded"
published_at: "2023-02-13T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea70344abef_gfcvjn.jpg"
keywords: []
---

# മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിതെറിച്ച് നാല് വയസുകാരന്റെ കണ്ണിന് പരിക്കേറ്റു

> **Lead Summary:** **മാനന്തവാടി: **മാനന്തവാടി കണിയാരത്ത് മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിതെറിച്ച് നാല് വയസുകാരന്റെ കണ്ണിന് പരിക്കേറ്റു. കണിയാരം സ്വദേശിയായ സന്ദീഷിന്റെ മകനാണ് പരിക്കേറ്റത്. ഫോണിന്റെ ബാറ്ററിയില്‍ ചാര്‍ജ് നില്‍ക്കാത്തതിനാല്‍ മൂന്ന് മാസം മുന്‍പ് പുതിയ ബാറ്ററി വാങ്ങിയിരുന്നു. എന്നാല്‍ ആ ബാറ്ററിയിലും ചാര്‍ജ് നില്‍ക്കാത്തതിനാല്‍ മാറ്റി വീണ്ടും പുതിയ ബാറ്ററി വാങ്ങുകയും ചെയ്തു.

## Article Content

**മാനന്തവാടി: **മാനന്തവാടി കണിയാരത്ത് മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിതെറിച്ച് നാല് വയസുകാരന്റെ കണ്ണിന് പരിക്കേറ്റു. കണിയാരം സ്വദേശിയായ സന്ദീഷിന്റെ മകനാണ് പരിക്കേറ്റത്. ഫോണിന്റെ ബാറ്ററിയില്‍ ചാര്‍ജ് നില്‍ക്കാത്തതിനാല്‍ മൂന്ന് മാസം മുന്‍പ് പുതിയ ബാറ്ററി വാങ്ങിയിരുന്നു. എന്നാല്‍ ആ ബാറ്ററിയിലും ചാര്‍ജ് നില്‍ക്കാത്തതിനാല്‍ മാറ്റി വീണ്ടും പുതിയ ബാറ്ററി വാങ്ങുകയും ചെയ്തു.

ഇത്തരത്തില്‍ ഉപേക്ഷിച്ച മൂന്ന് മാസം മുന്‍പ് വാങ്ങിയ ബാറ്ററിയാണ് കുട്ടി കളിക്കുന്നതിനിടെ പൊട്ടിതെറിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ടതിനെ ഓടിയെത്തിയ മാതാപിതാക്കള്‍ കത്തിക്കരിഞ്ഞ ബാറ്ററിയും, ഒപ്പം കണ്ണിന് പരിക്കേറ്റ കുട്ടിയെയും കാണുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ആദ്യം വയനാട് മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96814/A-four-year-old-boy's-eye-was-injured-when-a-mobile-phone-battery-exploded)