---
title: "ലഹരി വിരുദ്ധ തെരുവ് നടത്തി കെസിവൈഎം : ചെമ്പേരി , പയ്യാവൂർ  ടൗണുകളിൽ നാടകം നടന്നു"
english_title: "KCYM conducted anti-drug street: Drama took place in Chemperi and Payyavoor towns"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96825/kcym-conducted-anti-drug-street-drama-took-place-in-chemperi-and-payyavoor-towns"
published_at: "2023-02-13T23:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea7f97b46ba_kcym.jpg"
keywords: []
---

# ലഹരി വിരുദ്ധ തെരുവ് നടത്തി കെസിവൈഎം : ചെമ്പേരി , പയ്യാവൂർ  ടൗണുകളിൽ നാടകം നടന്നു

> **Lead Summary:** **കണ്ണൂർ : **വർദ്ധിച്ച് വരുന്ന ലഹരി ഉപഭോഗത്തിനെതിരെ കെ.സി.വൈ.എം തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ 'അഗ്നിശലഭങ്ങൾ ' എന്ന തെരുവുനാടകം നടന്നു. പയ്യാവൂർ , ചെമ്പേരി ടൗണുകളിൽ . നടന്ന നാടകം തലശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ വെച്ച് ആർച്ച് ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. 'യുവജനങ്ങളിലും വിദ്യാർത്ഥികൾക്കിടയിലും പ്രായഭേദമന്യേ ലഹരി ഉപഭോഗം വ്യാപകമാകുന്ന സാഹചര്യത്തിലാണ് അഗ്നിശലഭങ്ങൾ എന്ന നാടകം പ്രസക്തമാകുന്നത് അദ്ദേഹം പറഞ്ഞു.

## Article Content

**കണ്ണൂർ : **വർദ്ധിച്ച് വരുന്ന ലഹരി ഉപഭോഗത്തിനെതിരെ കെ.സി.വൈ.എം തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ 'അഗ്നിശലഭങ്ങൾ ' എന്ന തെരുവുനാടകം നടന്നു. പയ്യാവൂർ , ചെമ്പേരി ടൗണുകളിൽ . നടന്ന നാടകം തലശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ വെച്ച് ആർച്ച് ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. 'യുവജനങ്ങളിലും വിദ്യാർത്ഥികൾക്കിടയിലും പ്രായഭേദമന്യേ ലഹരി ഉപഭോഗം വ്യാപകമാകുന്ന സാഹചര്യത്തിലാണ് അഗ്നിശലഭങ്ങൾ എന്ന നാടകം പ്രസക്തമാകുന്നത് അദ്ദേഹം പറഞ്ഞു.

പ്രണയത്തിന്റെ ചതിക്കുഴിയും - ലഹരി ഉപയോഗവും , മലയോര ജനതയും വന്യമൃഗഭീതിയിലുമെല്ലാം നാടകം ചർച്ച ചെയ്യുന്ന വിഷയങ്ങളാണ് . തലശ്ശേരി അതിരൂപതയുടെ പരിധിയിൽ വരുന്ന കാഞ്ഞങ്ങാട് , പനത്തടി , തോമപുരം , വെള്ളരിക്കുണ്ട് , ചെറുപുഴ , ആലക്കോട് , വായാട്ട്പറമ്പ , പൈസക്കരി , തളിപ്പറമ്പ് ,ചെമ്പന്തൊട്ടി , നെല്ലിക്കാംപോയിൽ , കുന്നോത്ത് , എടൂർ , മേരിഗിരി , പേരാവൂർ എന്നിവടങ്ങളിലും കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്കൂളുകൾ , കോളേജുകളിലും നാടകം നടത്താനാണ് ഉദ്ദേശിക്കുന്നത്.

അതിരൂപതാ പ്രസിഡണ്ട് ചിഞ്ചു വട്ടപ്പാറ ഡയറക്ടർ ഫാ: ജിൻസ് വാളിപ്ലാക്കൽ , ജനറൽ സെക്രട്ടറി നിഖിൽ സാബു , റിജു മാത്യു ലിനറ്റ് മരിയ , സ്നേഹ സെബാസ്റ്റ്യൻ ജോയൽ പുതുപ്പറമ്പിൽ , അമൽ ജോയി കൊന്നയ്ക്കൽ , അൽന ആന്റെണി എന്നിവർ നാടകത്തിന് നേതൃത്വം കൊടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96825/kcym-conducted-anti-drug-street-drama-took-place-in-chemperi-and-payyavoor-towns)