---
title: "ഇന്ധന സെസ് : യുഡിഎഫ് രാപ്പകൽ സമരം ഇന്നവസാനിക്കും "
english_title: "Fuel Cess"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96834/fuel-cess"
published_at: "2023-02-14T05:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ead4aaa9c00_Screenshot_20230214-055353_Facebook.jpg"
keywords: []
---

# ഇന്ധന സെസ് : യുഡിഎഫ് രാപ്പകൽ സമരം ഇന്നവസാനിക്കും 

> **Lead Summary:** **തിരുവനന്തപുരം** : ഇന്ധന സെസ് ഏർപ്പെടുത്തിയതും ജനങ്ങൾക്ക് മേൽ അധികഭാരമേൽപ്പിക്കുന്ന ബജറ്റ് നിർദേശങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള യുഡിഎഫിന്റെ സംസ്ഥാന വ്യാപക രാപ്പകൽ സമരം ഇന്നവസാനിക്കും. രാവിലെ പത്ത് മണിക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമാപനം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പിലും ജില്ലകളിൽ കളക്ടറേറ്റുകൾക്ക് മുന്നിലുമാണ് സമരം നടന്നത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും എതിരായ പ്രതിഷേധവും തുടരാനാണ് തീരുമാനം.

## Article Content

**തിരുവനന്തപുരം** : ഇന്ധന സെസ് ഏർപ്പെടുത്തിയതും ജനങ്ങൾക്ക് മേൽ അധികഭാരമേൽപ്പിക്കുന്ന ബജറ്റ് നിർദേശങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള യുഡിഎഫിന്റെ സംസ്ഥാന വ്യാപക രാപ്പകൽ സമരം ഇന്നവസാനിക്കും. രാവിലെ പത്ത് മണിക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമാപനം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പിലും ജില്ലകളിൽ കളക്ടറേറ്റുകൾക്ക് മുന്നിലുമാണ് സമരം നടന്നത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും എതിരായ പ്രതിഷേധവും തുടരാനാണ് തീരുമാനം.

ഇന്നലെ വൈകുന്നരേമാണ് യുഡിഎഫിന്‍റെ രാപ്പകൽ സമരം തുടങ്ങിയത്. ഇന്ധന സെസ് അടക്കം പിൻവലിക്കും വരെ സമരം തുടരാനാണ് തീരുമാനം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96834/fuel-cess)