---
title: "കൊച്ചിയിലെ കോളേജ് അധ്യാപകനെ എൻഐടി ക്യാമ്പസിലെ സ്വിമ്മിംഗ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96838/died"
published_at: "2023-02-14T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ead86736d46_Screenshot_20230214-060918_Facebook.jpg"
keywords: []
---

# കൊച്ചിയിലെ കോളേജ് അധ്യാപകനെ എൻഐടി ക്യാമ്പസിലെ സ്വിമ്മിംഗ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കൊച്ചി**: കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകനെ എൻ ഐ ടി ട്രിച്ചിയിലെ സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**കൊച്ചി**: കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകനെ എൻ ഐ ടി ട്രിച്ചിയിലെ സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.

കോതമംഗംലം സ്വദേശിയായ 37 വയസുള്ള ബാബു തോമസാണ് മരിച്ചത്. എൻ ഐ ടി ട്രിച്ചിയിൽ ഉപരിപഠനം നടത്തുകയായിരുന്ന ബാബു തോമസിനെ ക്യാമ്പസിലെ സ്വിമ്മിഗ് പൂളിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96838/died)