---
title: "സൂക്ഷിക്കാൻ സ്ഥലമില്ല: മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്ക് രാഹുൽ ഗാന്ധി അയച്ച ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു"
english_title: "Dialysis equipment sent by Rahul Gandhi to Malappuram Vandoor taluk hospital is returned"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96881/dialysis-equipment-sent-by-rahul-gandhi-to-malappuram-vandoor-taluk-hospital-is-returned"
published_at: "2023-02-14T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb23bf898f4_rahulgandhi.1.2034766.jpg"
keywords: []
---

# സൂക്ഷിക്കാൻ സ്ഥലമില്ല: മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്ക് രാഹുൽ ഗാന്ധി അയച്ച ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു

> **Lead Summary:**  **മലപ്പുറം**: മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിയിലേക്ക് രാഹുൽ ഗാന്ധി എംപി അയച്ച 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു. സ്ഥലസൗകര്യം ഇല്ലെന്ന കാരണം പറഞ്ഞാണ് മെഡിക്കൽ ഓഫീസർ ഉപകരണങ്ങൾ തിരിച്ചയച്ചത്. എന്നാൽ ഇക്കാര്യം അറിഞ്ഞ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അയച്ച സാധനങ്ങൾ തിരിച്ചു ആവശ്യപ്പെട്ടു.

## Article Content

 **മലപ്പുറം**: മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിയിലേക്ക് രാഹുൽ ഗാന്ധി എംപി അയച്ച 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു. സ്ഥലസൗകര്യം ഇല്ലെന്ന കാരണം പറഞ്ഞാണ് മെഡിക്കൽ ഓഫീസർ ഉപകരണങ്ങൾ തിരിച്ചയച്ചത്. എന്നാൽ ഇക്കാര്യം അറിഞ്ഞ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അയച്ച സാധനങ്ങൾ തിരിച്ചു ആവശ്യപ്പെട്ടു.

മെഡിക്കൽ ഓഫീസർക്കെതിരെയും ജീവനക്കാർക്കെതിരെയും അന്വേഷണം നടത്തുമെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി പറഞ്ഞു. എച്ച് എം സി ചെയർമാൻ കൂടിയായ വണ്ടൂർ ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്റാണ് ഇക്കാര്യം അറിയിച്ചത്. എച്ച് എം സിയിവലെ മൂന്ന് അം​ഗങ്ങൾ മെഡിക്കൽ ഓഫീസർക്കെതിരെ അന്വേഷണം നടത്തും. തുട‍ർന്ന് ഭരണസമിതിയിൽ റിപ്പോ‍ർട്ട് നൽകും.

സ്ഥലപരിമിതിയുണ്ടെന്ന് പറഞ്ഞ് ഉപകരണങ്ങൾ തിരിച്ചയച്ചത് തെറ്റാണെന്നാണ് എച്ച് എം സി യോ​ഗത്തിൽ എടുത്ത തീരുമാനം. ഒരു ലോറിയിൽ കൊണ്ടുവന്ന സാധനങ്ങൾ ആണ് തിരിച്ചയച്ചത്. ഇത് ആശുപത്രിയിലേക്ക് തിരിച്ചുകൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96881/dialysis-equipment-sent-by-rahul-gandhi-to-malappuram-vandoor-taluk-hospital-is-returned)