---
title: "കേന്ദ്രത്തിൽ നിന്നും കിട്ടേണ്ട വിഹിതം കിട്ടാത്തത് ആരുടെ പിടിപ്പ് കേടാണ്: വി ഡി സതീശൻ"
english_title: "V D satheesan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96946/v-d-satheesan"
published_at: "2023-02-14T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb529ba8779_Screenshot_2023-02-14-14-44-48-41_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കേന്ദ്രത്തിൽ നിന്നും കിട്ടേണ്ട വിഹിതം കിട്ടാത്തത് ആരുടെ പിടിപ്പ് കേടാണ്: വി ഡി സതീശൻ

> **Lead Summary:** മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിക്ക് നേരത്തെ കറുപ്പായിരുന്നു പേടി. അന്ന് കാക്ക പോലും പേടിച്ചായിരുന്നു പറന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച ശേഷം പൊതുജനങ്ങൾക്കിടയിൽ ബുദ്ധിമുട്ടുണ്ടായി.

## Article Content

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിക്ക് നേരത്തെ കറുപ്പായിരുന്നു പേടി. അന്ന് കാക്ക പോലും പേടിച്ചായിരുന്നു പറന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച ശേഷം പൊതുജനങ്ങൾക്കിടയിൽ ബുദ്ധിമുട്ടുണ്ടായി.

സാധാരണക്കാരന്റെ തലയിൽ ഇരുമ്പുകൂടം കൊണ്ട് അടിക്കുന്ന രീതിയിലാണ് ബജറ്റ്. നികുതി പിരിച്ചെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സതീശൻ പറഞ്ഞു ധനവകുപ്പും സർക്കാരും ഒന്നടങ്കം വൻ പരാജയമാണ്. കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട വിഹിതം കിട്ടാത്തത് ആരുടെ പിടിപ്പുകേട് കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഒരു വർഷം 5000 കോടി രൂപ കിട്ടേണ്ടതാണ്.

മര്യാദക്ക് ഡോക്യുമെന്റ്‌സ് നൽകാത്ത കാരണം എത്ര കോടി രൂപയാണ് സർക്കാർ നഷ്ടപ്പെടുത്തിയതെന്നും ഇതിന് ആരാണ് ഉത്തരവാദിയെന്നും സതീശൻ ചോദിച്ചു യുഡിഎഫ് സർക്കാരിന്റെ കാലത്തേക്കാൾ കൂടുതലാണ് എൽഡിഎഫ് സർക്കാരിന് കേന്ദ്രത്തിൽ നിന്നും റവന്യു കമ്മിറ്റി ഇനത്തിൽ കിട്ടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96946/v-d-satheesan)