---
title: "ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു"
english_title: "The bus driver's license was suspended"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96950/the-bus-drivers-license-was-suspended"
published_at: "2023-02-14T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb55d1d45e6_Screenshot_2023-02-14-15-00-19-02_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

> **Lead Summary:** ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. കോഴിക്കോട് – പരപ്പനങ്ങാടി റൂട്ടിലെ സംസം ബസിലെ ഡ്രൈവര്‍ സുമേഷിന്റെ ലൈസന്‍സാണ് സസ്‌പെന്റ് ചെയ്തത്. സുമേഷിനെ എടപ്പാളിലെ പരിശീലന കേന്ദ്രത്തിലേക്ക് ഒരാഴ്ച നിര്‍ബന്ധിത പരിശീലനത്തിനും അയക്കും.

## Article Content

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. കോഴിക്കോട് – പരപ്പനങ്ങാടി റൂട്ടിലെ സംസം ബസിലെ ഡ്രൈവര്‍ സുമേഷിന്റെ ലൈസന്‍സാണ് സസ്‌പെന്റ് ചെയ്തത്. സുമേഷിനെ എടപ്പാളിലെ പരിശീലന കേന്ദ്രത്തിലേക്ക് ഒരാഴ്ച നിര്‍ബന്ധിത പരിശീലനത്തിനും അയക്കും.

ഫറോക്ക് ജോയിന്റ് ആര്‍ടിഒയുടേതാണ് നടപടി.ഗുരുതര നിയമലംഘനത്തിന് രണ്ടായിരം രൂപ പിഴയും ഈടാക്കി. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ട ഹൈവേ പെട്രോളിംഗ് വിഭാഗം അന്ന് തന്നെ പിഴ ചുമത്തിയെന്നാണ് കോഴിക്കോട് ട്രാഫിക് അസി. കമ്മീഷണര്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96950/the-bus-drivers-license-was-suspended)