---
title: "തളിപ്പറമ്പ് നഗരസഭയുടെ ദുർഭരണത്തിനും വികസന വിരുദ്ധ നടപടികൾക്കുമെതിരെ മാർച്ച് നടത്തി"
english_title: "Thaliparam Municipal Corporation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96964/thaliparam-municipal-corporation"
published_at: "2023-02-14T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb5eea36db4_Picsart_23-02-14_15-36-31-530.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയുടെ ദുർഭരണത്തിനും വികസന വിരുദ്ധ നടപടികൾക്കുമെതിരെ മാർച്ച് നടത്തി

> **Lead Summary:** **തളിപ്പറമ്പ**: നഗരസഭയുടെ ദുർഭരണത്തിനും വികസന വിരുദ്ധ നടപടികൾക്കുമെതിരെ മുദ്രാവാക്യമുയർത്തി സി.പി.എം തളിപ്പറമ്പ് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ്‌ നഗരസഭ ഓഫീസിലേക്ക്‌ മാർച്ച് നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി.കെ ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ**: നഗരസഭയുടെ ദുർഭരണത്തിനും വികസന വിരുദ്ധ നടപടികൾക്കുമെതിരെ മുദ്രാവാക്യമുയർത്തി സി.പി.എം തളിപ്പറമ്പ് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ്‌ നഗരസഭ ഓഫീസിലേക്ക്‌ മാർച്ച് നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി.കെ ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.

പൂക്കോത്ത് നട കേന്ദ്രീകരിച്ച് തുടങ്ങിയ മാർച്ച് നഗരം ചുറ്റി നഗരസഭാ ഓഫിസിന് മുമ്പിലെത്തി.സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ്, ടി.ബാലകൃഷ്ണൻ, ഒ സുഭാഗ്യം, വി.ജയൻ ,തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96964/thaliparam-municipal-corporation)