---
title: "തൃച്ചംബരം ശ്രീകൃഷ്ണ സേവാ സമിതിയുടെ നേതൃത്വത്തിൽ വിശദീകരണ പൊതുയോഗം ചേർന്നു"
english_title: "Trichambaram Shri Krishna Seva Samiti"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96966/trichambaram-shri-krishna-seva-samiti"
published_at: "2023-02-14T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb61602fe95_Picsart_23-02-14_15-49-15-726.jpg"
keywords: []
---

# തൃച്ചംബരം ശ്രീകൃഷ്ണ സേവാ സമിതിയുടെ നേതൃത്വത്തിൽ വിശദീകരണ പൊതുയോഗം ചേർന്നു

> **Lead Summary:** **തൃച്ചംബരം**: ശ്രീകൃഷ്ണ സേവാ സമിതിയുടെ നേതൃത്വത്തിൽ പന്തുരുത്തി തോടിന് സമീപത്ത് വിശദീകരണ പൊതുയോഗം ചേർന്നു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 46 വർഷമായി സേവന പ്രവർത്തനവും ആഘോഷപരിപാടികളും നടത്തിവരുന്ന ശ്രീ കൃഷ്ണ സേവാ സമിതിയെ യാതൊരു കാരണവുമില്ലാതെ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവ ആഘോഷത്തിൽ നിന്നും മാറ്റി നിർത്തിയ ടി.ടി.കെ ദേവസ്വം നടപടിയുമായി ബന്ധപ്പെട്ട് സേവാ സമിതിയുടെ കാര്യങ്ങൾ വിശദിക്കരിക്കാനാണ് വിശദീകരണ യോഗം നടന്നത്.

## Article Content

**തൃച്ചംബരം**: ശ്രീകൃഷ്ണ സേവാ സമിതിയുടെ നേതൃത്വത്തിൽ പന്തുരുത്തി തോടിന് സമീപത്ത് വിശദീകരണ പൊതുയോഗം ചേർന്നു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 46 വർഷമായി സേവന പ്രവർത്തനവും ആഘോഷപരിപാടികളും നടത്തിവരുന്ന ശ്രീ കൃഷ്ണ സേവാ സമിതിയെ യാതൊരു കാരണവുമില്ലാതെ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവ ആഘോഷത്തിൽ നിന്നും മാറ്റി നിർത്തിയ ടി.ടി.കെ ദേവസ്വം നടപടിയുമായി ബന്ധപ്പെട്ട് സേവാ സമിതിയുടെ കാര്യങ്ങൾ വിശദിക്കരിക്കാനാണ് വിശദീകരണ യോഗം നടന്നത്.

പുന്തുരുത്തി തോടിന് സമീപം നടന്ന വിശദീകരണ യോഗം നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു.സേവാസമിതി പ്രസിഡൻ്റ് എ.പി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി ചന്ദ്ര പ്രകാശ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻ്റ് സി. സുരേന്ദ്രൻ നമ്പ്യാർ, എൻ.വി കുഞ്ഞികൃഷ്ണൻ ജ്യോത്സ്യർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96966/trichambaram-shri-krishna-seva-samiti)