---
title: "ഇനിഷ്യേറ്റീവ് ഫോർ റിഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ലൈഫ് വെൽനെസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു"
english_title: "Life Wellness Program"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96977/life-wellness-program"
published_at: "2023-02-14T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb694484bf4_Screenshot_2023-02-14-16-17-18-73_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഇനിഷ്യേറ്റീവ് ഫോർ റിഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ലൈഫ് വെൽനെസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂർ: ന്യൂനപക്ഷ ക്ഷേമവകുപ്പ്, ഇനിഷ്യേറ്റീവ് ഫോർ റിഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ കണ്ണൂർ (ഐ ആർ പി സി )സംയുക്താഭിമുഖ്യത്തിൽ വിവാഹപൂർവ്വ കൗൺസിലിങ്ങിന്റെ ഭാഗമായി പാത്ത് വേ സോഷ്യൽ ലൈഫ് വെൽനെസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിശീലന കൗൺസലിംഗ് പരിപാടി മാവിലായി എ കെ ജി കോ ഓപ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് ഓഡിറ്റോറിയത്തിൽ എകെജി ആശുപത്രി പ്രസിഡണ്ട് പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ: ന്യൂനപക്ഷ ക്ഷേമവകുപ്പ്, ഇനിഷ്യേറ്റീവ് ഫോർ റിഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ കണ്ണൂർ (ഐ ആർ പി സി )സംയുക്താഭിമുഖ്യത്തിൽ വിവാഹപൂർവ്വ കൗൺസിലിങ്ങിന്റെ ഭാഗമായി പാത്ത് വേ സോഷ്യൽ ലൈഫ് വെൽനെസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിശീലന കൗൺസലിംഗ് പരിപാടി മാവിലായി എ കെ ജി കോ ഓപ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് ഓഡിറ്റോറിയത്തിൽ എകെജി ആശുപത്രി പ്രസിഡണ്ട് പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് കെ മോഹനൻ നമ്പ്യാർ അധ്യക്ഷനായി പയ്യന്നൂർ ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രിൻസിപ്പൽ കെ സുജിത ക്യാമ്പ് വിശദീകരിച്ചു.കെ കെ ഷബീബ, സിജോ തോമസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. എകെജി സി ഐ എച്ച് എസ് പ്രിൻസിപ്പൽ ബി കാമരാജ്, ഐആർപിസി സെക്രട്ടറി കെ വി മുഹമ്മദ് അഷ്റഫ്, വൈസ് ചെയർമാൻ സാജിദ് സംസാരിച്ചു. എം സഹദേവൻ സ്വാഗതവും ഐ ആർ പിസി അസിസ്റ്റന്റ് സെക്രട്ടറി വി വി പ്രീത നന്ദിയും പറഞ്ഞു.

ന്യൂനപക്ഷ ക്ഷേമവകുപ്പ്, ഇനിഷ്യേറ്റീവ് ഫോർ റിഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ കണ്ണൂർ (ഐ ആർ പി സി )സംയുക്താഭിമുഖ്യത്തിൽ വിവാഹപൂർവ്വ കൗൺസിലിങ്ങിന്റെ ഭാഗമായി പാത്ത് വേ സോഷ്യൽ ലൈഫ് വെൽനെസ്സ് പ്രോഗ്രാം എകെജി ആശുപത്രി പ്രസിഡണ്ട് പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96977/life-wellness-program)