---
title: "ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ഇരുപത്താറാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 16 മുതൽ 18 വരെ"
english_title: "All Kerala School Teachers Union"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96983/all-kerala-school-teachers-union"
published_at: "2023-02-14T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb6c7fcf584_Screenshot_2023-02-14-16-32-49-94_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ഇരുപത്താറാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 16 മുതൽ 18 വരെ

> **Lead Summary:** **കണ്ണൂർ**: ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ - 26 മത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 16 മുതൽ 18 വരെ കണ്ണൂരിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ പ്രസ് ക്ലബിൽ അറിയിച്ചു. ഫെബ്രുവരി 16 ന് രാവിലെ 11 ന് ശിക്ഷക് സദനിൽ നടക്കുന്ന സെമിനാർ എഴുത്തുകാരി സി.എസ് ചന്ദ്രിക ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4 മണിക്ക് റെയിൽവേസ്റ്റേഷൻ പരിസരത്തു നിന്നും പൊതുവിദ്യാഭ്യാസ സംരക്ഷണ റാലി ആരംഭിക്കും.

## Article Content

**കണ്ണൂർ**: ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ - 26 മത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 16 മുതൽ 18 വരെ കണ്ണൂരിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ പ്രസ് ക്ലബിൽ അറിയിച്ചു. ഫെബ്രുവരി 16 ന് രാവിലെ 11 ന് ശിക്ഷക് സദനിൽ നടക്കുന്ന സെമിനാർ എഴുത്തുകാരി സി.എസ് ചന്ദ്രിക ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4 മണിക്ക് റെയിൽവേസ്റ്റേഷൻ പരിസരത്തു നിന്നും പൊതുവിദ്യാഭ്യാസ സംരക്ഷണ റാലി ആരംഭിക്കും.

സ്റ്റേഡിയം കോർണറിൽ സമാപിക്കും. പൊതുസ മ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പന്ന്യൻ രവീന്ദ്രൻ, എ. കെ.എസ്.ടി.യു. - പി ആർ നമ്പ്യാർ പുരസ്കാരസമർപ്പണം നടത്തും. 17ന് രാവിലെ 8 മണിക്ക് നാറാത്ത് ടി.സി നാരായണൻ നമ്പ്യാരുടെ സ്മൃതി കുടീരത്തിൽ നിന്നും പതാക ജാഥ ആരംഭിക്കും. 10 മണിക്ക് കണ്ണൂർ യൂനിവേഴ്സിറ്റി ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം റവന്യു വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും .

ഉച്ചക്ക് ശേഷം നടക്കുന്ന യാത്രയപ്പ് സമ്മേളനം സി.പി.ഐ സംസ്ഥാന അസി സെക്രട്ടറി പി.പി.സുനീർ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 18 ശനിയാഴ്ച്ച രാവിലെ 10.30 ന് വിദ്യാഭ്യാസ സാംസ്ക്കാരിക സമ്മേളനം പ്രശസ്ത നോ വലിസ്റ്റ് സുഭാഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും. വാർത്താ സമ്മേളനത്തിൽ AKSTU ജനറൽ സെക്രട്ടറി ഒ.കെ.ജയകൃഷ്ണൻ , സി.പി.ഷൈജൻ, എം.മഹേഷ്കുമാർ , എം. സുനിൽകുമാർ , വി.രാധാകൃഷ്ണൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96983/all-kerala-school-teachers-union)