---
title: "മെസിയെയും നെയ്മറെയും കൈവിടാനൊരുങ്ങി പി എസ് ജി, ചാമ്പ്യന്‍സ് ലീഗ് നിര്‍ണായകം"
english_title: "PSG is about to give up Messi and Neymar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96985/psg-is-about-to-give-up-messi-and-neymar"
published_at: "2023-02-14T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb6e051aa81_IMG-20230214-WA0134.jpg"
keywords: []
---

# മെസിയെയും നെയ്മറെയും കൈവിടാനൊരുങ്ങി പി എസ് ജി, ചാമ്പ്യന്‍സ് ലീഗ് നിര്‍ണായകം

> **Lead Summary:** **പാരീസ്**: അടുത്ത സീസണിൽ സൂപ്പർതാരങ്ങളായ ലിയോണല്‍ മെസിയെയും നെയ്മറിനെയും വിൽക്കാനുള്ള നീക്കം തുടങ്ങി. പി എസ്‌ ജി. കഴിഞ്ഞ മാസം അവസാനിച്ച ഇടക്കാല ട്രാൻസ്ഫർ ജാലകത്തിൽ നെയ്മറെ വില്‍ക്കാന്‍ പി എസ് ജി ശ്രമം നടത്തിയെങ്കിലും വൻതുകയായതിനാൽ ബ്രസീലിയന്‍ സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ മറ്റ് ടീമുകൾ മുന്നോട്ടുവന്നിരുന്നില്ല.

## Article Content

**പാരീസ്**: അടുത്ത സീസണിൽ സൂപ്പർതാരങ്ങളായ ലിയോണല്‍ മെസിയെയും നെയ്മറിനെയും വിൽക്കാനുള്ള നീക്കം തുടങ്ങി. പി എസ്‌ ജി. കഴിഞ്ഞ മാസം അവസാനിച്ച ഇടക്കാല ട്രാൻസ്ഫർ ജാലകത്തിൽ നെയ്മറെ വില്‍ക്കാന്‍ പി എസ് ജി ശ്രമം നടത്തിയെങ്കിലും വൻതുകയായതിനാൽ ബ്രസീലിയന്‍ സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ മറ്റ് ടീമുകൾ മുന്നോട്ടുവന്നിരുന്നില്ല.

നേരത്തെ പി എസ് ജിയിലെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുമായി നെയ്മർ നല്ല ബന്ധത്തിലല്ലെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗില്‍ മൊണോക്കോയുമായുള്ള മത്സരത്തിലെ തോല്‍വിക്കുശേഷം പി എസ് ജി സ്പോർട്ടിംഗ് ഡയറക്ടർ ലൂയിസ് കാംപോസുമായി നെയ്മറും ബ്രസീല്‍ താരമായ മാർക്വീഞ്ഞോസും അടക്കമുള്ള താരങ്ങൾ തർക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു. 2027വരെ നെയ്മര്‍ക്ക് പി എസ് ജിയുമായി കരാറുണ്ട്.

എന്നാല്‍ എംബാപ്പെക്കും ബ്രസീല്‍ താരത്തെ ടീമില്‍ നിന്നൊഴിവാക്കുന്നതിനോട് അനുകൂല നിലപാടാണുള്ളതെന്ന് ഫൂട്ട് മെര്‍ക്കാറ്റോയെ ഉദ്ധരിച്ച് ഇഎസ്‌പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96985/psg-is-about-to-give-up-messi-and-neymar)