---
title: "യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "The youth was found dead"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96987/the-youth-was-found-dead"
published_at: "2023-02-14T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb6feebcd1d_Picsart_23-02-14_16-51-41-637.jpg"
keywords: []
---

# യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **വെളളമുണ്ട**: ഒറ്റയ്ക്ക് താമസിക്കുന്ന യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൊതക്കര വാളിപ്ലാക്കല്‍ പരേതനായ മാധവന്റെയും പരേതയായ തങ്കമ്മയുടെയും മകന്‍ പൂതാടി സന്തോഷ് നെയാണ് കൊച്ചാറ കോളനിക്ക് സമീപത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**വെളളമുണ്ട**: ഒറ്റയ്ക്ക് താമസിക്കുന്ന യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൊതക്കര വാളിപ്ലാക്കല്‍ പരേതനായ മാധവന്റെയും പരേതയായ തങ്കമ്മയുടെയും മകന്‍ പൂതാടി സന്തോഷ് നെയാണ് കൊച്ചാറ കോളനിക്ക് സമീപത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടുദിവസമായ സന്തോഷിനെ പുറത്തൊന്നും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ട്. വെള്ളമുണ്ട പോലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മാനന്തവാടി മെഡിക്കല്‍കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സഹോദരങ്ങള്‍ രാജേന്ദ്രന്‍, സജീവന്‍, ശ്യമാള.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96987/the-youth-was-found-dead)