---
title: "നികുതി വർദ്ധനക്കെതിരെ യു ഡി എഫ്  പ്രതിരോധ സംഗമം ഫെബ്ര.18. ന്"
english_title: "UDF defense rally against tax hike Feb.18. on"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97054/udf-defense-rally-against-tax-hike-feb18-on"
published_at: "2023-02-14T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ebbb71da35c_udf-samaram.jpg"
keywords: []
---

# നികുതി വർദ്ധനക്കെതിരെ യു ഡി എഫ്  പ്രതിരോധ സംഗമം ഫെബ്ര.18. ന്

> **Lead Summary:** **കണ്ണൂർ: **കേരളത്തിൽ നികുതി വർദ്ധന അടിച്ചേൽപ്പിക്കുന്ന പിണറായി സർക്കാറിനേതിരെ യു ഡി എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 18 ന് രാവിലെ 10 മണിക്ക് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കുന്ന പ്രതിരോധ സംഗമം പ്രതിപക്ഷ നേതാവ് വി സി സതീശൻ ഉദ്ഘാടനം ചെയ്യുന്നതാണ്. പെട്രോൾ ഉൽപന്നങ്ങൾക്ക് സെസ്സ് ഏർപ്പെടുത്തിയും, ഭൂമിയുടെ ന്യായവില വർദ്ധിപ്പിച്ചും, വൈദ്യുതി, ജലം തുടങ്ങിയവയുടെ വില കൂട്ടിയും കേരളത്തിലെ ജനങ്ങളെ ദാരിദ്രത്തിലേക്ക് തള്ളിവിടുന്ന പിണറായി സർക്കാറിന്റെ നടപടികൾക്കെതിരെ അതിശക്തമായ പ്രതിരോധ സമരം നടത്തുവാൻ യു ഡി എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.

## Article Content

**കണ്ണൂർ: **കേരളത്തിൽ നികുതി വർദ്ധന അടിച്ചേൽപ്പിക്കുന്ന പിണറായി സർക്കാറിനേതിരെ യു ഡി എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 18 ന് രാവിലെ 10 മണിക്ക് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കുന്ന പ്രതിരോധ സംഗമം പ്രതിപക്ഷ നേതാവ് വി സി സതീശൻ ഉദ്ഘാടനം ചെയ്യുന്നതാണ്. പെട്രോൾ ഉൽപന്നങ്ങൾക്ക് സെസ്സ് ഏർപ്പെടുത്തിയും, ഭൂമിയുടെ ന്യായവില വർദ്ധിപ്പിച്ചും, വൈദ്യുതി, ജലം തുടങ്ങിയവയുടെ വില കൂട്ടിയും കേരളത്തിലെ ജനങ്ങളെ ദാരിദ്രത്തിലേക്ക് തള്ളിവിടുന്ന പിണറായി സർക്കാറിന്റെ നടപടികൾക്കെതിരെ അതിശക്തമായ പ്രതിരോധ സമരം നടത്തുവാൻ യു ഡി എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.

യോഗത്തിൽ യു ഡി എഫ് ജില്ലാ ചെയർമാൻ പി ടി മാത്യു ഡി സി സി പ്രസിഡണ്ട് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ് ,അബ്ദുൾ കരീം ചേലേരി, പ്രൊഫ. ഏ ഡി മുസ്തഫ ,സി എ അജീർ ,ഇല്ലിക്കൽ അഗസ്തി ,വി പി സുഭാഷ് ,അഡ്വ. റോജസ് സെമ്പാസ്റ്റ്യൻ , വൽസൻ അത്തിക്കൽ ,ജോസ് വേലിയകത്ത് , വി എ നാരായണൻ , സജീവ് മാറോളി , സുരേഷ് ബാബു എളയാവൂർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97054/udf-defense-rally-against-tax-hike-feb18-on)