---
title: "മോഷണത്തിനു തുമ്പുണ്ടാക്കി ജെനി "
english_title: "Nedukandam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97107/nedukandam"
published_at: "2023-02-15T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec54b6c5391_IMG-20230215-WA0016.jpg"
keywords: []
---

# മോഷണത്തിനു തുമ്പുണ്ടാക്കി ജെനി 

> **Lead Summary:**  **നെടുങ്കണ്ടം : **മോഷണം കഴിഞ്ഞ് ദിവസം രണ്ടായാലും കള്ളൻമാരെ ജെനി മണത്ത് കണ്ട് പിടിക്കും. മോഷണ കേസുകളിൽ 24 മണിക്കൂറിനുള്ളിൽ ഡോഗ് എത്തിയാൽ മാത്രമെ എന്തെങ്കിലും തുമ്പ് ലഭിക്കൂ എന്നാണ് ഡോഗ് സ്ക്വാഡിന്റെ വിലയിരുത്തൽ. എന്നാൽ മോഷണ കേസ് റിപ്പോർട്ട് ചെയ്ത് രണ്ടാം ദിവസമാണ് ഉടുമ്പൻചോലയിൽ ജെനി എത്തുന്നത്. കേസ് അന്വേഷണത്തിന് എത്തിയ ജില്ലാ ഡോഗ് സ്ക്വാഡിലെ ട്രാക്കർ ഡോഗ് ജെനി 2 പ്രതികളുടെയും വീടുകളിലേക്കും പ്രതിയുടെ കൂട്ടുകാരന്റെ ഇറച്ചിക്കോഴി കടയിലേക്കും ഓടിക്കയറി.

## Article Content

 **നെടുങ്കണ്ടം : **മോഷണം കഴിഞ്ഞ് ദിവസം രണ്ടായാലും കള്ളൻമാരെ ജെനി മണത്ത് കണ്ട് പിടിക്കും. മോഷണ കേസുകളിൽ 24 മണിക്കൂറിനുള്ളിൽ ഡോഗ് എത്തിയാൽ മാത്രമെ എന്തെങ്കിലും തുമ്പ് ലഭിക്കൂ എന്നാണ് ഡോഗ് സ്ക്വാഡിന്റെ വിലയിരുത്തൽ. എന്നാൽ മോഷണ കേസ് റിപ്പോർട്ട് ചെയ്ത് രണ്ടാം ദിവസമാണ് ഉടുമ്പൻചോലയിൽ ജെനി എത്തുന്നത്. കേസ് അന്വേഷണത്തിന് എത്തിയ ജില്ലാ ഡോഗ് സ്ക്വാഡിലെ ട്രാക്കർ ഡോഗ് ജെനി 2 പ്രതികളുടെയും വീടുകളിലേക്കും പ്രതിയുടെ കൂട്ടുകാരന്റെ ഇറച്ചിക്കോഴി കടയിലേക്കും ഓടിക്കയറി.

ഞായറാഴ്ച രാത്രി 11നാണ് ഉടുമ്പൻചോലയിലെ സ്പെയർ പാർട്സ് കടയിൽ മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങളിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതോടെ പൊലീസ് തിങ്കളാഴ്ച മുതൽ പ്രതികളെ നിരീക്ഷിച്ചിരുന്നു. ഇന്നലെയാണ് ജില്ലാ ഡോഗ് സ്ക്വാഡിലെ ട്രാക്കർ ഡോഗ് ജെനി എത്തിച്ച സ്പെയർ പാർട്സ് കടയിൽ പരിശോധന നടത്തിയത്. കടയിൽ നിന്നും 50 മീറ്റർ മാറി ഒന്നാം പ്രതി സൂര്യയുടെയും, ഗോകുലിന്റെയും വീടുകളിലെത്തിയ ജെനി പ്രതികളുടെ സുഹൃത്ത് നടത്തുന്ന ഇറച്ചിക്കോഴി കടയിലും എത്തി. ജെനി വീടിനുള്ളിൽ കയറി ഇരുന്നതോടെ മോഷ്ടാക്കൾ ഇവർ തന്നെയെന്ന് പൊലീസ് ഉറപ്പിച്ചു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി മോഷണ കേസുകളിൽ ജെനി അന്വേഷണ സംഘങ്ങൾക്ക് തുമ്പുണ്ടാക്കിയും പ്രതികളുടെ വീടുകളിലേക്ക് എത്തിയും സഹായിച്ചിട്ടുണ്ട്. ലാബ് വിഭാഗത്തിലുള്ള പൊലീസ് നായ കഴിഞ്ഞ ഒൻപതര വർഷമായി ജില്ല പൊലീസ് സേനയു‍ടെ ഭാഗമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97107/nedukandam)