---
title: "ആദിവാസി യുവാവിന്‍റെ മരണം; വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്ന് കുടുംബം"
english_title: "Kozhikodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97132/kozhikodu"
published_at: "2023-02-15T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec6d57b6713_Screenshot_20230215-105633_Facebook.jpg"
keywords: []
---

# ആദിവാസി യുവാവിന്‍റെ മരണം; വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്ന് കുടുംബം

> **Lead Summary:** **കോഴിക്കോട്**: കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തമെന്ന് കുടുംബം. വിശ്വനാഥന്‍റെ മൃതദേഹത്തിലുണ്ടായിരുന്ന പാടുകളും മുറിവും മർദ്ദനത്തെ തുടർന്നുണ്ടായതാണെന്ന് സഹോദരൻ ആരോപിച്ചു. നിലവിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും വിശ്വനാഥന്‍റെ സഹോദരൻ ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

## Article Content

**കോഴിക്കോട്**: കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തമെന്ന് കുടുംബം. വിശ്വനാഥന്‍റെ മൃതദേഹത്തിലുണ്ടായിരുന്ന പാടുകളും മുറിവും മർദ്ദനത്തെ തുടർന്നുണ്ടായതാണെന്ന് സഹോദരൻ ആരോപിച്ചു. നിലവിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും വിശ്വനാഥന്‍റെ സഹോദരൻ ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വിശ്വനാഥന്‍റെ മരണത്തിൽ പൊലീസ് റിപ്പോർട്ട് സംസ്ഥാന എസ്‍സി/ എസ്ടി കമ്മീഷൻ ഇന്നലെ പൂർണ്ണമായി തള്ളിയിരുന്നു. നടപടിക്രമങ്ങളെ വീഴ്ച ചൂണ്ടിക്കാട്ടിയ കമ്മീഷൻ നാല് ദിവസത്തിനകം പുതിയ റിപ്പോർട്ട് നൽകാനും കമ്മീഷന്‍ നിർദേശിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ ഡിജിപിയോടും, കോഴിക്കോട് കളക്ടറോടും അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. എസ്‍സി/ എസ്ടി കമ്മീഷൻ ഇന്ന് വിശ്വനാഥന്‍റെ വീട് സന്ദര്‍ശിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97132/kozhikodu)