---
title: "അണ്ടലൂർക്കാവിൽ ഉത്സവം തുടങ്ങി"
english_title: "Andallurkavu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97142/andallurkavu"
published_at: "2023-02-15T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec764430e84_IMG-20230215-WA0041.jpg"
keywords: []
---

# അണ്ടലൂർക്കാവിൽ ഉത്സവം തുടങ്ങി

> **Lead Summary:** **അണ്ടലൂർ : **അണ്ടലൂർക്കാവിൽ ഉത്സവത്തിന് തുടക്കമായി. രാവിലെ നടന്ന തേങ്ങതാക്കൽ ചടങ്ങോടെയാണ് ഉത്സവത്തിന് തുടക്കമായത്. പനോളി മുകുന്ദനച്ഛൻ, തട്ടാലിയത്ത് ഗിരീശനച്ഛൻ, വളപ്പിൽ ഭാസ്കരനച്ഛൻ എന്നിവരുടെ കാർമികത്വത്തിലാണ് ചടങ്ങ് നടന്നത്. ക്ഷേത്രാവശ്യത്തിനുള്ള തേങ്ങ സമീപത്തെ പറമ്പിലിൽനിന്നും വീടുകളിൽനിന്നും ശേഖരിക്കുന്ന ചടങ്ങാണിത്. ഇന്ന് ഉച്ചയ്ക്ക് 12-ന് താന്ത്രികകർമം. നാലിന് കലശപൂജ. രാത്രി എട്ടിന് പാണ്ട്യഞ്ചേരി പടിക്കൽ പോകലും മൂത്തകൂർ പെരുവണ്ണാനെ കൂട്ടിക്കൊണ്ടുവരലും.

## Article Content

**അണ്ടലൂർ : **അണ്ടലൂർക്കാവിൽ ഉത്സവത്തിന് തുടക്കമായി. രാവിലെ നടന്ന തേങ്ങതാക്കൽ ചടങ്ങോടെയാണ് ഉത്സവത്തിന് തുടക്കമായത്. പനോളി മുകുന്ദനച്ഛൻ, തട്ടാലിയത്ത് ഗിരീശനച്ഛൻ, വളപ്പിൽ ഭാസ്കരനച്ഛൻ എന്നിവരുടെ കാർമികത്വത്തിലാണ് ചടങ്ങ് നടന്നത്. ക്ഷേത്രാവശ്യത്തിനുള്ള തേങ്ങ സമീപത്തെ പറമ്പിലിൽനിന്നും വീടുകളിൽനിന്നും ശേഖരിക്കുന്ന ചടങ്ങാണിത്. ഇന്ന് ഉച്ചയ്ക്ക് 12-ന് താന്ത്രികകർമം. നാലിന് കലശപൂജ. രാത്രി എട്ടിന് പാണ്ട്യഞ്ചേരി പടിക്കൽ പോകലും മൂത്തകൂർ പെരുവണ്ണാനെ കൂട്ടിക്കൊണ്ടുവരലും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97142/andallurkavu)