---
title: "കതിരൂർ വെക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികൾ ഫീൽഡ് വിസിറ്റ് നടത്തി"
english_title: "Katirur Vacational Higher Secondary School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97146/katirur-vacational-higher-secondary-school"
published_at: "2023-02-15T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec7b1266f0c_IMG-20230215-WA0037.jpg"
keywords: []
---

# കതിരൂർ വെക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികൾ ഫീൽഡ് വിസിറ്റ് നടത്തി

> **Lead Summary:** **കതിരൂർ**: വെക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികൾ അഗ്രികൾച്ചർ വെജിറ്റബിൾ ഗ്രോവർ കോഴ്‌സിന്റെ ഭാഗമായി കേളകം,കണിച്ചാർ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ ഫീൽഡ് വിസിറ്റ് നടത്തി.മങ്ങാട്ടിടം രാജൻ മാസ്റ്ററുടെ പച്ചക്കറി തോട്ടം,അടയ്ക്കാത്തോട് പടിയങ്കണ്ടം തോമസിന്റെ വിദേശ ഫലങ്ങളുള്ള ഫലവർഗത്തോട്ടം,കണിച്ചാറിലെ ബിജുവിന്റെ കൃഷിയിടം,കൊട്ടിയൂരിലെ ഷാജി ആലനാലിന്റെ കൃഷിയിടം എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്.

## Article Content

**കതിരൂർ**: വെക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികൾ അഗ്രികൾച്ചർ വെജിറ്റബിൾ ഗ്രോവർ കോഴ്‌സിന്റെ ഭാഗമായി കേളകം,കണിച്ചാർ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ ഫീൽഡ് വിസിറ്റ് നടത്തി.മങ്ങാട്ടിടം രാജൻ മാസ്റ്ററുടെ പച്ചക്കറി തോട്ടം,അടയ്ക്കാത്തോട് പടിയങ്കണ്ടം തോമസിന്റെ വിദേശ ഫലങ്ങളുള്ള ഫലവർഗത്തോട്ടം,കണിച്ചാറിലെ ബിജുവിന്റെ കൃഷിയിടം,കൊട്ടിയൂരിലെ ഷാജി ആലനാലിന്റെ കൃഷിയിടം എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്.

അടയ്ക്കാത്തോട് പടിയങ്കണ്ടം തോമസിന്റെ ഫലവർഗ തോട്ടത്തിലെത്തിയ വിദ്യാർത്ഥികൾക്ക് വിദേശ ഫലങ്ങളുടെ ഗുണങ്ങളും കൃഷി രീതികളും തോമസ് പറഞ്ഞു നൽകി.അധ്യാപകരായ പ്രമോദ്,വികാസ് ,പ്രിയ എന്നിവർ നേതൃത്വം നൽകി.30 വിദ്യാർത്ഥികളുടെ സംഘമാണ് സന്ദർശനത്തിനായി എത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97146/katirur-vacational-higher-secondary-school)