---
title: "സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ബോർഡ് പരീക്ഷകൾ 15 മുതൽ"
english_title: "CBSE 10th and 12th Board Exams from 15th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97153/cbse-10th-and-12th-board-exams-from-15th"
published_at: "2023-02-15T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec7fb4db164_1003877-1002538-1001373-cbse-board-exams-class-10.jpg"
keywords: []
---

# സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ബോർഡ് പരീക്ഷകൾ 15 മുതൽ

> **Lead Summary:** **ന്യൂഡൽഹി**: 2023-'24 അധ്യയന വർഷത്തെ സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ് ബോർഡ് പരീക്ഷകൾ ബുധനാഴ്ച ആരംഭിക്കും. പത്താം ക്ലാസുകാർക്ക് പെയിന്റിങ്, ഗുരുങ്, റായ്, തമാങ്, ഷെർപ്പ, തായ് മൈനർ പരീക്ഷകളും പന്ത്രണ്ടാം ക്ലാസുകാർക്കായി സംരംഭകത്വപരീക്ഷയുമാണ് ആദ്യദിനം നടക്കുക. രാവിലെ പത്തരയ്ക്ക് പരീക്ഷ ആരംഭിക്കും.

## Article Content

**ന്യൂഡൽഹി**: 2023-'24 അധ്യയന വർഷത്തെ സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ് ബോർഡ് പരീക്ഷകൾ ബുധനാഴ്ച ആരംഭിക്കും. പത്താം ക്ലാസുകാർക്ക് പെയിന്റിങ്, ഗുരുങ്, റായ്, തമാങ്, ഷെർപ്പ, തായ് മൈനർ പരീക്ഷകളും പന്ത്രണ്ടാം ക്ലാസുകാർക്കായി സംരംഭകത്വപരീക്ഷയുമാണ് ആദ്യദിനം നടക്കുക. രാവിലെ പത്തരയ്ക്ക് പരീക്ഷ ആരംഭിക്കും.

അഡ്മിറ്റ് കാർഡുകൾ ലഭിക്കാത്തവർ സ്കൂളുകളിലെത്തി കൈപ്പറ്റണം. അഡ്മിറ്റ് കാർഡിൽ സ്കൂൾ മേധാവിയുടെ ഒപ്പ് ഉണ്ടെന്ന് ഉറപ്പാക്കണം. ഇല്ലാത്തവരെ അയോഗ്യരാക്കും. പ്രൈവറ്റായി പരീക്ഷയെഴുതുന്നവർ   എന്ന വെബ്സൈറ്റിൽനിന്നോ നിന്നോ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 21-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ അഞ്ചിനും അവസാനിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97153/cbse-10th-and-12th-board-exams-from-15th)