---
title: "കെഎസ്ആർടിസിയില്‍ ടാർഗറ്റ് ആശങ്ക: മുഴുവന്‍ ശമ്പളം കിട്ടാന്‍ ടാർഗറ്റ് തികയ്ക്കണമെന്ന നിര്‍ദേശത്തിൽ എതിര്‍പ്പ്"
english_title: "Target' concern at KSRTC"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97167/target-concern-at-ksrtc"
published_at: "2023-02-15T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec89b3d689e_984294-ksrtc-bus-free-wifi.jpg"
keywords: []
---

# കെഎസ്ആർടിസിയില്‍ ടാർഗറ്റ് ആശങ്ക: മുഴുവന്‍ ശമ്പളം കിട്ടാന്‍ ടാർഗറ്റ് തികയ്ക്കണമെന്ന നിര്‍ദേശത്തിൽ എതിര്‍പ്പ്

> **Lead Summary:** **തിരുവനന്തപുരം**: കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ടാർഗറ്റ് നൽകി വരുമാനം വർധിപ്പിക്കാനുള്ള നീക്കത്തിൽ ജീവനക്കാർക്ക് ആശങ്ക. മുഴുവൻ ശമ്പളവും കിട്ടാൻ ടാർഗറ്റ് തികയ്ക്കണം എന്ന നിർദേശത്തിലാണ് എതിർപ്പും ആശങ്കകളും.

## Article Content

**തിരുവനന്തപുരം**: കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ടാർഗറ്റ് നൽകി വരുമാനം വർധിപ്പിക്കാനുള്ള നീക്കത്തിൽ ജീവനക്കാർക്ക് ആശങ്ക. മുഴുവൻ ശമ്പളവും കിട്ടാൻ ടാർഗറ്റ് തികയ്ക്കണം എന്ന നിർദേശത്തിലാണ് എതിർപ്പും ആശങ്കകളും.

വലിയ ഡിപ്പോകള്‍ക്ക് ടാർഗറ്റ് തികയ്ക്കാന്‍ പ്രശ്നമുണ്ടാവില്ലെന്നും ഓര്‍ഡിനറി ഡിപ്പോകള്‍ എങ്ങനെ ടാര്‍ഗറ്റ് തികയ്ക്കും എന്നാണ് ജീവനക്കാരുടെ ആശങ്ക.വരുമാനത്തിന് അനുസരിച്ച് ശമ്പളം നല്‍കാനാണ് കെഎസ്ആര്‍ടിസി എംഡി മുന്നോട്ട് വെച്ച നിർദ്ദേശം. ഡിപ്പോ അടിസ്ഥാനത്തില്‍ ടാര്‍ഗറ്റ് നല്‍കുന്നതാണ് ആശയം.

പദ്ധതി നടപ്പായാല്‍ നൂറ് ശതമാനം ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കുന്ന ഡിപ്പോയിലെ തൊഴിലാളികള്‍ക്ക് മാത്രമാവും മുഴുവന്‍ ശമ്പളം. എന്നാല്‍ നിര്‍ദേശത്തോടുള്ള എതിര്‍പ്പ് തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തിത്തുടങ്ങി. ആളില്ലാത്തതിന്‍റെ പ്രശ്നം നേരിടുന്ന ഓര്‍ഡിനറി ഡിപ്പോകള്‍ എങ്ങനെ ടാര്‍ഗറ്റ് തികയ്ക്കും എന്നാണ് ജീവനക്കാരുടെ ആശങ്ക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97167/target-concern-at-ksrtc)