---
title: "വെടിവെച്ചു കൊല്ലാന്‍ കഴിയാത്തത് കൊണ്ടാണ് ഈ റെയ്ഡ്: എം.വി. ജയരാജന്‍  "
english_title: "Mvjayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97174/mvjayarajan"
published_at: "2023-02-15T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec8cb92e5ea_IMG-20230215-WA0061.jpg"
keywords: []
---

# വെടിവെച്ചു കൊല്ലാന്‍ കഴിയാത്തത് കൊണ്ടാണ് ഈ റെയ്ഡ്: എം.വി. ജയരാജന്‍  

> **Lead Summary:**  **കണ്ണൂര്‍**: ബബിസി ഓഫീസസുകളിലെ റെയ്ഡ് മാധ്യമ സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും രാജ്യത്ത് ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥായാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. കൂടാതെ ഈ നടപടി ബിബിസിക്ക് മൂക്കു കയര്‍ ഇടാനുള്ളത് മാത്രമല്ല, ഒപ്പം നമ്മുടെ നാട്ടില്‍ മോദിയെ വിമര്‍ശിക്കുന്നവരെ എല്ലാം ജയിലില്‍ അടക്കാനും ഇല്ലാതാക്കാനുമാണ്. ഗോവിന്ദ ബന്‍സാരെയെ പോലുള്ളവരുടെ പരസ്യമായ അഭിപ്രായപ്രകടനത്തെ വെടിവെച്ചുകൊണ്ടാണ് ഇല്ലാതാക്കിയതെങ്കില്‍ മാധ്യമ സ്ഥാപനത്തെ വെടിവെച്ചു കൊല്ലാന്‍ കഴിയാത്തത് കൊണ്ടായിരിക്കണം ഇതുപോലുള്ള റെയ്ഡിലൂടെ അവരെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

## Article Content

 **കണ്ണൂര്‍**: ബബിസി ഓഫീസസുകളിലെ റെയ്ഡ് മാധ്യമ സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും രാജ്യത്ത് ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥായാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. കൂടാതെ ഈ നടപടി ബിബിസിക്ക് മൂക്കു കയര്‍ ഇടാനുള്ളത് മാത്രമല്ല, ഒപ്പം നമ്മുടെ നാട്ടില്‍ മോദിയെ വിമര്‍ശിക്കുന്നവരെ എല്ലാം ജയിലില്‍ അടക്കാനും ഇല്ലാതാക്കാനുമാണ്. ഗോവിന്ദ ബന്‍സാരെയെ പോലുള്ളവരുടെ പരസ്യമായ അഭിപ്രായപ്രകടനത്തെ വെടിവെച്ചുകൊണ്ടാണ് ഇല്ലാതാക്കിയതെങ്കില്‍ മാധ്യമ സ്ഥാപനത്തെ വെടിവെച്ചു കൊല്ലാന്‍ കഴിയാത്തത് കൊണ്ടായിരിക്കണം ഇതുപോലുള്ള റെയ്ഡിലൂടെ അവരെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ കണ്ണൂര്‍ വിഷന്‍ റിപ്പോര്‍ട്ടറേയും ക്യാമറാമാനേയും പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്നും ലീഗിലെ സംഘവരിവാറുകാരാണ് ഇതിന് നേതൃത്വം കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97174/mvjayarajan)