---
title: "മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷത്തിന് തുടക്കമായി"
english_title: "Mokeri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97190/mokeri"
published_at: "2023-02-15T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec97a637d96_IMG-20230215-WA0073.jpg"
keywords: []
---

# മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷത്തിന് തുടക്കമായി

> **Lead Summary:** **മൊകേരി**: രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷത്തിന് തുടക്കമായി. വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി വിദ്യാരംഗം സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ ചമയം നാടക കളരി യും ഇംഗ്ലീഷ് ഫെസ്റ്റും നടന്നു. പാനൂര്‍ എ.ഇ.ഒ എം.പി ബൈജു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.പി.അരവിന്ദന്‍ മാസ്റ്റര്‍, കെ.കൃഷ്ണന്‍ മാസ്റ്റര്‍, ടി.കെ ഷാജില്‍, കെ.പി സുലീഷ്, പി.വിജിത്ത് എന്നിവര്‍ സംസാരിച്ചു. ഫിബ്രുവരി 16ന് സ്‌കിഫോ എന്ന പേരില്‍ സയന്‍സ് വര്‍ക്ക്‌ഷോപ്പും രമ്യം സ്‌മേരം എന്ന പേരില്‍ മാത്സ് ക്യാമ്പും വിഷൻ ഓഫ് ആർട്സ് എന്ന പേരില്‍ ചിത്രരചന ക്യാമ്പും നടക്കും.

## Article Content

**മൊകേരി**: രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷത്തിന് തുടക്കമായി. വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി വിദ്യാരംഗം സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ ചമയം നാടക കളരി യും ഇംഗ്ലീഷ് ഫെസ്റ്റും നടന്നു. പാനൂര്‍ എ.ഇ.ഒ എം.പി ബൈജു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.പി.അരവിന്ദന്‍ മാസ്റ്റര്‍, കെ.കൃഷ്ണന്‍ മാസ്റ്റര്‍, ടി.കെ ഷാജില്‍, കെ.പി സുലീഷ്, പി.വിജിത്ത് എന്നിവര്‍ സംസാരിച്ചു. ഫിബ്രുവരി 16ന് സ്‌കിഫോ എന്ന പേരില്‍ സയന്‍സ് വര്‍ക്ക്‌ഷോപ്പും രമ്യം സ്‌മേരം എന്ന പേരില്‍ മാത്സ് ക്യാമ്പും വിഷൻ ഓഫ് ആർട്സ് എന്ന പേരില്‍ ചിത്രരചന ക്യാമ്പും നടക്കും.

ജികഭിസ്ഐ .ടി ഫെസ്റ്റ് ഫിബ്രുവരി 27ന് നടക്കും. ഫെബ്രുവരി 25, 26 തീയ്യതികളില്‍ ജില്ലാ തല സബ് ജൂനിയര്‍, സീനിയര്‍ ,  എസ് പി സി   കേഡറ്റുകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കബഡി ടൂര്‍ണ്ണമെന്റ്, കരിയര്‍ ഫെസ്റ്റ് എന്നിവ നടക്കും. ഏപ്രില്‍ എട്ടാം തീയ്യതി സാംസ്‌കാരിക സംഗമം, വിജയോല്‍സവം, മെഗാ സ്റ്റാര്‍ നൈറ്റ് എന്നീ പരിപാടികളോടെ സില്‍വര്‍ ജൂബിലി ആഘോഷം സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97190/mokeri)