---
title: "സംസ്ഥാനത്തെ വിപ്ലവ പ്രസ്ഥാനത്തിന് നേതൃത്വപരമായ പങ്ക് വഹിച്ച കുന്നേല്‍ കൃഷ്ണനെ ആദരിക്കുന്നു."
english_title: "Kunnel Krishnan is honored for having played a leading role in the revolutionary movement in the state for over sixty years."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97259/kunnel-krishnan-is-honored-for-having-played-a-leading-role-in-the-revolutionary-movement-in-the-state-for-over-sixty-years"
published_at: "2023-02-15T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ecdf449c9a1_adharikal.jpg"
keywords: []
---

# സംസ്ഥാനത്തെ വിപ്ലവ പ്രസ്ഥാനത്തിന് നേതൃത്വപരമായ പങ്ക് വഹിച്ച കുന്നേല്‍ കൃഷ്ണനെ ആദരിക്കുന്നു.

> **Lead Summary:** **മാനന്തവാടി: **അറുപത് വര്‍ഷത്തിലേറെ കാലമായി സംസ്ഥാനത്തെ വിപ്ലവ പ്രസ്ഥാനത്തിന് നേതൃത്വപരമായ പങ്ക് വഹിച്ച കുന്നേല്‍ കൃഷ്ണനെ ആദരിക്കുന്നു. ഫെബ്രുവരി 17 ന് ഉച്ചയ്ക്ക് 2 മണിക്ക് വ്യാപര ഭവനില്‍ വെച്ചാണ് ആദരിക്കല്‍ ചടങ്ങ് നടക്കുന്നതെന്ന് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ റെഡ് ഫ്‌ലാഗ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കേരളത്തിലെ ആദ്യകാല നെക്‌സ്ല്‍ സി. പി. ഐ. (എം.എല്‍ ) പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു കുന്നേല്‍ കൃഷ്ണന്‍. ദീര്‍ഘകാലം ഒളിവിലും പിന്നീട് കക്കയം കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലും മൂന്ന് വര്‍ഷത്തിലേറെ ജയിലിലും കിടക്കുകയും ഉണ്ടായി 1974 കുന്നേല്‍ കൃഷ്ണനെ പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്ന് അന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സി.ആര്‍.സി - സി.പി.ഐ.എം.എല്‍ ന്റെയും ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴും എം.എല്‍.പി.ഐ. റെഡ് ഫ്‌ലാഗിന്റെ സംസ്ഥാന കമ്മിറ്റി അംഗമായി തുടരുകയാണ്.വാര്‍ത്ത സമ്മേളനത്തില്‍ പി സി ഉണ്ണിച്ചെക്കന്‍, എ വര്‍ഗ്ഗീസ്, എ. എല്‍ സലീം കുമാര്‍, കെ എന്‍ മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

## Article Content

**മാനന്തവാടി: **അറുപത് വര്‍ഷത്തിലേറെ കാലമായി സംസ്ഥാനത്തെ വിപ്ലവ പ്രസ്ഥാനത്തിന് നേതൃത്വപരമായ പങ്ക് വഹിച്ച കുന്നേല്‍ കൃഷ്ണനെ ആദരിക്കുന്നു. ഫെബ്രുവരി 17 ന് ഉച്ചയ്ക്ക് 2 മണിക്ക് വ്യാപര ഭവനില്‍ വെച്ചാണ് ആദരിക്കല്‍ ചടങ്ങ് നടക്കുന്നതെന്ന് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ റെഡ് ഫ്‌ലാഗ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കേരളത്തിലെ ആദ്യകാല നെക്‌സ്ല്‍ സി. പി. ഐ. (എം.എല്‍ ) പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു കുന്നേല്‍ കൃഷ്ണന്‍. ദീര്‍ഘകാലം ഒളിവിലും പിന്നീട് കക്കയം കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലും മൂന്ന് വര്‍ഷത്തിലേറെ ജയിലിലും കിടക്കുകയും ഉണ്ടായി 1974 കുന്നേല്‍ കൃഷ്ണനെ പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്ന് അന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സി.ആര്‍.സി - സി.പി.ഐ.എം.എല്‍ ന്റെയും ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴും എം.എല്‍.പി.ഐ. റെഡ് ഫ്‌ലാഗിന്റെ സംസ്ഥാന കമ്മിറ്റി അംഗമായി തുടരുകയാണ്.വാര്‍ത്ത സമ്മേളനത്തില്‍ പി സി ഉണ്ണിച്ചെക്കന്‍, എ വര്‍ഗ്ഗീസ്, എ. എല്‍ സലീം കുമാര്‍, കെ എന്‍ മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97259/kunnel-krishnan-is-honored-for-having-played-a-leading-role-in-the-revolutionary-movement-in-the-state-for-over-sixty-years)