---
title: "ഷോക്കേറ്റത് മൂലമെന്ന്  പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തം ; സ്ഥലം ഉടമക്കെതിരെ കേസെടുക്കും"
english_title: "It is clear in the post-mortem that the death was due to shock; a case will be filed against the owner of the place"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97262/it-is-clear-in-the-post-mortem-that-the-death-was-due-to-shock-a-case-will-be-filed-against-the-owner-of-the-place"
published_at: "2023-02-15T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ece488ea985_shoke.jpg"
keywords: []
---

# ഷോക്കേറ്റത് മൂലമെന്ന്  പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തം ; സ്ഥലം ഉടമക്കെതിരെ കേസെടുക്കും

> **Lead Summary:** **മാനന്തവാടി:** പയ്യമ്പള്ളി ചെറൂരില്‍ വാഴത്തോട്ടത്തില്‍ ആദിവാസി യുവാവ് മരിച്ചത് വൈദ്യുതാഘാതമേറ്റത് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമായി. അണ്ണി ചെറൂര്‍ കോളനിയിലെ രാജന്‍ ( കുളിയന്‍ 46) ആണ് മരിച്ചത്.

## Article Content

**മാനന്തവാടി:** പയ്യമ്പള്ളി ചെറൂരില്‍ വാഴത്തോട്ടത്തില്‍ ആദിവാസി യുവാവ് മരിച്ചത് വൈദ്യുതാഘാതമേറ്റത് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമായി. അണ്ണി ചെറൂര്‍ കോളനിയിലെ രാജന്‍ ( കുളിയന്‍ 46) ആണ് മരിച്ചത്.

മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.ഷോക്കേറ്റാണ് മരണമെന്ന് വ്യക്തമായതോടെ സ്ഥലം ഉടമ കരിമ്പനാക്കുഴി ജോബിക്കെതിരെ മന: പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കും.

ഇയ്യാള്‍ വാഴത്തോട്ടത്തിന് ചുറ്റും സ്ഥാപിച്ച വേലിയിലൂടെ എ.സി വൈദ്യുതി കടത്തിവിട്ടതാണ് അപകടത്തിനിടയാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി പോലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97262/it-is-clear-in-the-post-mortem-that-the-death-was-due-to-shock-a-case-will-be-filed-against-the-owner-of-the-place)