---
title: "പത്മശ്രീ ജേതാവ് ചെറുവയല്‍ രാമനെ കേരളാ ബാങ്ക് ആദരിച്ചു. "
english_title: "Kerala Bank honored Padma Shri winner Cheruvayal Raman."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97267/kerala-bank-honored-padma-shri-winner-cheruvayal-raman"
published_at: "2023-02-15T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ece75290e0d_cheruvayal.jpg"
keywords: []
---

# പത്മശ്രീ ജേതാവ് ചെറുവയല്‍ രാമനെ കേരളാ ബാങ്ക് ആദരിച്ചു. 

> **Lead Summary:** **മാനന്തവാടി: **പത്മശ്രീ ജേതാവ് ചെറുവയല്‍ രാമനെ കേരളാ ബാങ്ക് ആദരിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉപഹാരവും അടങ്ങുന്ന അവാര്‍ഡാണ് കേരളാ ബാങ്ക് നല്‍കിയത്.

## Article Content

**മാനന്തവാടി: **പത്മശ്രീ ജേതാവ് ചെറുവയല്‍ രാമനെ കേരളാ ബാങ്ക് ആദരിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉപഹാരവും അടങ്ങുന്ന അവാര്‍ഡാണ് കേരളാ ബാങ്ക് നല്‍കിയത്.

കമ്മനയിലെ ചെറുവയല്‍ രാമന്റെ വീടിനോട് ചേര്‍ന്ന് ഒരുക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പത്മശ്രീ ജേതാവിനെ പൊന്നാടയണിയിച്ച് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ് കൈമാറി. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്‍ പ്രശസ്തി പത്രവും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി എസ് രാജന്‍ ഉപഹാരവും കൈമാറി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97267/kerala-bank-honored-padma-shri-winner-cheruvayal-raman)