---
title: "ഷുഹൈബ് വധം; കൊല്ലിച്ചവരെ കണ്ടെത്താൻ സിബിഐ അന്വേഷണം വേണം: മാർട്ടിൻ ജോർജ്ജ് "
english_title: "Assassination of Shuhaib; A CBI investigation is needed to trace the killers: Martin George"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97300/assassination-of-shuhaib-a-cbi-investigation-is-needed-to-trace-the-killers-martin-george"
published_at: "2023-02-15T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ecff71dea21_martin_geoarge.jpg"
keywords: []
---

# ഷുഹൈബ് വധം; കൊല്ലിച്ചവരെ കണ്ടെത്താൻ സിബിഐ അന്വേഷണം വേണം: മാർട്ടിൻ ജോർജ്ജ് 

> **Lead Summary:** **കണ്ണൂർ: **ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തൽ ഷുഹൈബ് വധത്തിന് പിന്നിൽ ഗൂഢാലോചന നടന്നു എന്നതിന്റെ വ്യക്തമായ തെളിവാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സി പി എം ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ പടലപ്പിണക്കമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലിന് പിന്നിൽ. എത്ര മൂടി വെച്ചാലും സത്യം പുറത്തുവരും. ഷുഹൈബിനെ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടെത്തണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഷുഹൈബ് വധത്തിൽ സി പി എം നേതാക്കൾക്കുള്ള പങ്ക് സിബിഐ അന്വേഷിക്കണം. സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടാണ് ഷുഹൈബ് വധം നടന്നത്.

## Article Content

**കണ്ണൂർ: **ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തൽ ഷുഹൈബ് വധത്തിന് പിന്നിൽ ഗൂഢാലോചന നടന്നു എന്നതിന്റെ വ്യക്തമായ തെളിവാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സി പി എം ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ പടലപ്പിണക്കമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലിന് പിന്നിൽ. എത്ര മൂടി വെച്ചാലും സത്യം പുറത്തുവരും. ഷുഹൈബിനെ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടെത്തണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഷുഹൈബ് വധത്തിൽ സി പി എം നേതാക്കൾക്കുള്ള പങ്ക് സിബിഐ അന്വേഷിക്കണം. സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടാണ് ഷുഹൈബ് വധം നടന്നത്.

അതിന് ആകാശ് തില്ലങ്കേരി അടക്കമുള്ള ഗുണ്ടകളെ അവർ ഉപയോഗിച്ചു. അതിനു ശേഷം വിവാഹം, വീട്, ജയിലിൽ വേണ്ട കാര്യങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷണം അവർക്ക് നൽകുകയും ചെയ്യുന്നു. സിപിഎം നേതൃത്വം ഗുണ്ടകളെ വളർത്തുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. ഷുഹൈബ് കൊല ചെയ്യപ്പെട്ട കാലത്ത് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് കൊല്ലപ്പെട്ട ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി അറിയാതെ കൊലപാതകം നടക്കില്ലെന്നും മുഴുവൻ കുറ്റവാളികളെയും കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്നും ഷുഹൈബിന്റെ പിതാവ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97300/assassination-of-shuhaib-a-cbi-investigation-is-needed-to-trace-the-killers-martin-george)