---
title: "പുലികളെ പിടിച്ചു കൂട്ടിലടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രിയേയും, ഉദ്യോഗസ്ഥരെയും നേരില്‍ കണ്ട് സണ്ണി ജോസഫ്‌ എം എല്‍ എ. "
english_title: "Sunny Joseph MLA personally met the Forest Minister and officials demanding that the tigers be caught and caged."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97305/sunny-joseph-mla-personally-met-the-forest-minister-and-officials-demanding-that-the-tigers-be-caught-and-caged"
published_at: "2023-02-15T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ed00f9eaf9c_sunnyfgh.jpg"
keywords: []
---

# പുലികളെ പിടിച്ചു കൂട്ടിലടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രിയേയും, ഉദ്യോഗസ്ഥരെയും നേരില്‍ കണ്ട് സണ്ണി ജോസഫ്‌ എം എല്‍ എ. 

> **Lead Summary:** **കൊട്ടിയൂര്‍: **ജനങ്ങളെ ഭീതിയിലാക്കി കൊട്ടിയൂര്‍ പഞ്ചായത്തില്‍ പലുകാച്ചിയില്‍ ഇറങ്ങിയിരിക്കുന്ന പുലികളെ പിടിച്ചു കൂട്ടിലടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രിയേയും, ഉദ്യോഗസ്ഥരെയും നേരില്‍ കണ്ട് സണ്ണി ജോസഫ്‌ എം എല്‍ എ.

## Article Content

**കൊട്ടിയൂര്‍: **ജനങ്ങളെ ഭീതിയിലാക്കി കൊട്ടിയൂര്‍ പഞ്ചായത്തില്‍ പലുകാച്ചിയില്‍ ഇറങ്ങിയിരിക്കുന്ന പുലികളെ പിടിച്ചു കൂട്ടിലടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രിയേയും, ഉദ്യോഗസ്ഥരെയും നേരില്‍ കണ്ട് സണ്ണി ജോസഫ്‌ എം എല്‍ എ.

പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ കൊട്ടിയൂര്‍ പഞ്ചായത്തിലെ പാലുകാച്ചിയില്‍ രണ്ടു പുലികള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി മനുഷ്യ ജീവനും, വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണിയുണ്ടാക്കുകയും, ഇന്നലെയും ആ പ്രദേശങ്ങളില്‍ നിന്ന് പുലിയുടെ അലര്‍ച്ച കേട്ടിരുന്നതായും,ഇത് സംബന്ധിച്ച ആശങ്കകള്‍ വനം വകുപ്പ് മന്ത്രിയെയും ഉദ്യോഗസ്ഥരെയും സണ്ണി ജോസഫ്‌ എം എല്‍ എ നേരില്‍ കണ്ട് അറിയിക്കുകയും, പുലികളെ പിടികൂടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പുലികളെ പിടികൂടുന്നതിന് സംവിധാനങ്ങളും, ആവശ്യമായ കമ്മിറ്റികളും രൂപികരിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയതായി എം എല്‍ എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97305/sunny-joseph-mla-personally-met-the-forest-minister-and-officials-demanding-that-the-tigers-be-caught-and-caged)