---
title: "ഗവർണർക്ക് നേരെ ഇ-മെയിലിലൂടെ വധഭീഷണി: കോഴിക്കോട് സ്വദേശി അറസ്റ്റിൽ"
english_title: "Givorner"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97339/givorner"
published_at: "2023-02-16T06:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ed7b9a215aa_images_(2).jpeg"
keywords: []
---

# ഗവർണർക്ക് നേരെ ഇ-മെയിലിലൂടെ വധഭീഷണി: കോഴിക്കോട് സ്വദേശി അറസ്റ്റിൽ

> **Lead Summary:** **തിരുവനന്തപുരം**: ഗവർണർക്ക് വധഭീഷണി സന്ദേശം അയച്ചയാൾ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി ഷംസുദ്ദീനെയാണ് പൊലീസ് പിടികൂടിയത്. 10 ദിവസത്തിനകം ഗവർണറെ വധിക്കുമെന്നായിരുന്നു ഇ - മെയിൽ വഴിയുള്ള ഭീഷണി സന്ദേശം. ഗവർണറുടെ ഓഫീസ് സിറ്റി പൊലിസ് കമ്മീഷണർക്കു നൽകിയ പരാതിയെ തുടർന്ന് സൈബർ പൊലീസ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തുകയായിരുന്നു.

## Article Content

**തിരുവനന്തപുരം**: ഗവർണർക്ക് വധഭീഷണി സന്ദേശം അയച്ചയാൾ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി ഷംസുദ്ദീനെയാണ് പൊലീസ് പിടികൂടിയത്. 10 ദിവസത്തിനകം ഗവർണറെ വധിക്കുമെന്നായിരുന്നു ഇ - മെയിൽ വഴിയുള്ള ഭീഷണി സന്ദേശം. ഗവർണറുടെ ഓഫീസ് സിറ്റി പൊലിസ് കമ്മീഷണർക്കു നൽകിയ പരാതിയെ തുടർന്ന് സൈബർ പൊലീസ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തുകയായിരുന്നു.

കോഴിക്കോട് നിന്നാണ് ഇ - മെയിൽ സന്ദേശമെത്തിയതെന്ന വിവരം സൈബർ പൊലീസ് ലോക്കൽ പൊലീസിന് കൈമാറി. തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീൻ അറസ്റ്റിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97339/givorner)