---
title: "വെള്ളം കരുതലോടെ ഉപയോഗിച്ചാൽ വെള്ളക്കരം കുറയ്ക്കാമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ"
english_title: "Minister Roshi Augustine"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97379/minister-roshi-augustine"
published_at: "2023-02-16T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edbfdfa2704_Screenshot_2023-02-16-10-56-50-99_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# വെള്ളം കരുതലോടെ ഉപയോഗിച്ചാൽ വെള്ളക്കരം കുറയ്ക്കാമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

> **Lead Summary:** ജനങ്ങൾ വെള്ളം കരുതലോടെ ഉപയോഗിച്ചാൽ വെള്ളക്കരം കുറയ്ക്കാമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കേരളത്തിൽ ഒരു ദിവസം ആറ് കോടി ലിറ്റർ വെള്ളമാണ് പാഴാക്കി കളയുന്നത്. മാസം 25,000 ലിറ്റർ വെള്ളമുപയോഗിക്കുന്ന കുടുംബം വേണമെന്ന് വിചാരിച്ചാൽ 17,000 ലിറ്ററായി കുറയ്ക്കാനാകും.

## Article Content

ജനങ്ങൾ വെള്ളം കരുതലോടെ ഉപയോഗിച്ചാൽ വെള്ളക്കരം കുറയ്ക്കാമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കേരളത്തിൽ ഒരു ദിവസം ആറ് കോടി ലിറ്റർ വെള്ളമാണ് പാഴാക്കി കളയുന്നത്. മാസം 25,000 ലിറ്റർ വെള്ളമുപയോഗിക്കുന്ന കുടുംബം വേണമെന്ന് വിചാരിച്ചാൽ 17,000 ലിറ്ററായി കുറയ്ക്കാനാകും.

വാട്ടർ അതോറിറ്റിയുടെ നഷ്ടം കുറയ്ക്കാൻ മാത്രമല്ല, ജലത്തിന്റെ ഉപഭോഗത്തെ പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ കൂടിയാണ് വെള്ളക്കരം വർധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.ഒമ്പത് വർഷത്തിന് ശേഷമാണ് വെള്ളക്കരം കൂട്ടുന്നത്. ചെലവും വരുമാനവും തമ്മിലുള്ള അന്തരത്തിൽ വർധനവുണ്ടെന്നും ഈ നഷ്ടം പരിഹരിക്കാനാണ് നികുതി വർധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97379/minister-roshi-augustine)