---
title: "ബറോസിന്‍റെ ഭാഗമാകാന്‍ അന്താരാഷ്ട്ര പ്രതിഭ: വന്‍ അപ്ഡേറ്റുമായി മോഹന്‍ലാല്‍"
english_title: "Mohanlal with a big update"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97403/mohanlal-with-a-big-update"
published_at: "2023-02-16T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edd001b513b_IMG-20230216-WA0051.jpg"
keywords: []
---

# ബറോസിന്‍റെ ഭാഗമാകാന്‍ അന്താരാഷ്ട്ര പ്രതിഭ: വന്‍ അപ്ഡേറ്റുമായി മോഹന്‍ലാല്‍

> **Lead Summary:** മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബറോസ്. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ ആദ്യമായി സംവിധായകന്‍റെ മേലങ്കി അണിയുന്നു എന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

## Article Content

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബറോസ്. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ ആദ്യമായി സംവിധായകന്‍റെ മേലങ്കി അണിയുന്നു എന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഏറ്റവും പുതിയ അപ്ഡേറ്റുമായി സംവിധായകന്‍ മോഹന്‍ലാല്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നു. ഹോളിവുഡിലെ പ്രശസ്തനായ സംഗീതജ്ഞന്‍ മാർക്ക് കിലിയൻ ബറോസ് ടീമിന്‍റെ ഭാഗമാകുന്നു എന്നതാണ് മോഹന്‍ലാല്‍ അറിയിക്കുന്നത്. ബറോസിന്‍റെ സഹ സംവിധായകനായ പ്രമുഖ  ടികെ രാജീവ് കുമാറും മോഹന്‍ലാലും മാർക്ക് കിലിയനും ചേര്‍ന്നുള്ള പടവും മോഹന്‍ ലാല്‍ പങ്കുവച്ചിട്ടുണ്ട്.രംഗത്ത് ബറോസിന്‍റെ പാശ്ചാത്തല സംഗീതം മാർക്ക് കിലിയൻ നിര്‍വഹിക്കും എന്നാണ് വിവരം.

ദ ട്രെയിറ്റര്‍ പോലുള്ള പ്രശസ്ത ഹോളിവുഡ് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള വ്യക്തിയാണ് മാർക്ക് കിലിയൻ. നേരത്തെ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം ബിഫോര്‍ ദ റെയിന്‍ എന്ന ചിത്രത്തിനും ഇദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97403/mohanlal-with-a-big-update)