---
title: "ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിന്  എം പി അനുവദിച്ച സക്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്യ്തു"
english_title: "Aralam Farm Government Higher Secondary School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97411/aralam-farm-government-higher-secondary-school"
published_at: "2023-02-16T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edd883e9f74_Picsart_23-02-16_12-39-07-736.jpg"
keywords: []
---

# ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിന്  എം പി അനുവദിച്ച സക്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്യ്തു

> **Lead Summary:** ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിന് അഡ്വ: പി സന്തോഷ് കുമാർ എം പി അനുവദിച്ച ബസിന്റെ ഉദ്ഘാടനമാണ് നടന്നത്. 22 ലക്ഷത്തി അൻപതിനായിരം രൂപയാണ് സ്ക്കൂൾ ബസ് വാങ്ങുന്നതിനായി എം പി യുടെ പ്രദേശിക വികസന നിധിയിൽ നിന്നും അനുവദിച്ചത്. ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ സി രാജു നിർവ്വഹിച്ചു.

## Article Content

ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിന് അഡ്വ: പി സന്തോഷ് കുമാർ എം പി അനുവദിച്ച ബസിന്റെ ഉദ്ഘാടനമാണ് നടന്നത്. 22 ലക്ഷത്തി അൻപതിനായിരം രൂപയാണ് സ്ക്കൂൾ ബസ് വാങ്ങുന്നതിനായി എം പി യുടെ പ്രദേശിക വികസന നിധിയിൽ നിന്നും അനുവദിച്ചത്. ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ സി രാജു നിർവ്വഹിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർ മിനി ദിനേശൻ , ഐ ടി ഡി പി ജില്ലാ ഓഫീസർ എസ് സന്തോഷ് പദ്ധതി വിശദീകരണം നടത്തി ഹെഡ് മാസ്റ്റർ ടി തിലകൻ സ്വാഗതം പറഞ്ഞു.മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ കെ ടി ജോസ് പിടിഎ പ്രസിഡന്റ് എം സി വിജയൻ , മുൻ പിടിഎ പ്രസിഡന്റ് കെ.ബി. ഉത്തമൻ , സൈറ്റ് മാനേജർ അനൂപ് കുമാർ , പ്രിൻസിപ്പാൾ സുനിൽ കരിയാടൻ .എം കെ.ശശി, പി കെ രാമചന്ദ്രൻ ശങ്കർ സ്റ്റാലിൻ പി കെ കരുണാകരൻ പി.ഡി ജോസ് , തുടങ്ങിയവർ സംസാരിച്ചു. സീനിയർ അധ്യാപകൻ ഒ.പി സോജൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97411/aralam-farm-government-higher-secondary-school)