---
title: "ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; അറസ്റ്റിന് സാധ്യത"
english_title: "Akash Tillankeri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97413/akash-tillankeri"
published_at: "2023-02-16T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eddc0cb0d17_Screenshot_2023-02-16-12-53-00-46_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; അറസ്റ്റിന് സാധ്യത

> **Lead Summary:** ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. മുഴക്കുന്ന പോലീസാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിലാണ് കേസ്. സോഷ്യൽ മീഡിയ വഴി വനിതാ നേതാവിനെ അപമാനിച്ചെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

## Article Content

ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. മുഴക്കുന്ന പോലീസാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിലാണ് കേസ്. സോഷ്യൽ മീഡിയ വഴി വനിതാ നേതാവിനെ അപമാനിച്ചെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പാർട്ടിക്കായി കൊലപാതകം നടത്തിയിട്ടുണ്ടെന്ന ആകാശിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേസ്. ആകാശിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. ആകാശിനെതിരെ ഡിവൈഎഫ്‌ഐയും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും രംഗത്തുവന്നിരുന്നു. പാർട്ടി ഒരു ക്വട്ടേഷനും തില്ലങ്കേരിയെ ഏൽപ്പിച്ചിട്ടില്ലെന്നും ആര് ആഹ്വാനം ചെയ്തിട്ടാണ് കൊലപാതകം നടത്തിയതെന്ന് ആകാശ് വ്യക്തമാക്കണമെന്നുമായിരുന്നു എം വി ജയരാജന്റെ പ്രതികരണം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97413/akash-tillankeri)