---
title: "വിജിലന്‍സ് കേസില്‍ ജയസൂര്യ ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യം"
english_title: "Jayasoorya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97424/jayasoorya"
published_at: "2023-02-16T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eddeed754af_IMG-20230216-WA0065.jpg"
keywords: []
---

# വിജിലന്‍സ് കേസില്‍ ജയസൂര്യ ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യം

> **Lead Summary:** **മൂവാറ്റുപുഴ**: തീരദേശ പരിപാലന ചട്ടം ലംഘിച്ച് വേമ്പനാട്ട് കായല്‍ കൈയേറി നടന്‍ ജയസൂര്യ മതില്‍ നിര്‍മ്മിച്ചെന്ന കേസില്‍ ജയസൂര്യ ഒഴികെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി ജാമ്യം എടുത്തു. വ്യക്തിപരമായ കാര്യങ്ങളാല്‍ ജയസൂര്യ കോടതിയില്‍ ഹാജരാകാനായില്ല. നാല് മാസം മുമ്പാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

## Article Content

**മൂവാറ്റുപുഴ**: തീരദേശ പരിപാലന ചട്ടം ലംഘിച്ച് വേമ്പനാട്ട് കായല്‍ കൈയേറി നടന്‍ ജയസൂര്യ മതില്‍ നിര്‍മ്മിച്ചെന്ന കേസില്‍ ജയസൂര്യ ഒഴികെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി ജാമ്യം എടുത്തു. വ്യക്തിപരമായ കാര്യങ്ങളാല്‍ ജയസൂര്യ കോടതിയില്‍ ഹാജരാകാനായില്ല. നാല് മാസം മുമ്പാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

കോടതിയില്‍ നേരിട്ട് ഹാജരാകണം എന്നു നിര്‍ദേശിച്ച് കഴിഞ്ഞ നവംബറില്‍ കേസിലെ എതിര്‍കക്ഷികളായ ജയസൂര്യ ഉള്‍പ്പടയുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ കൊച്ചി കോര്‍പറേഷന്റെ വൈറ്റില സോണല്‍ ഓഫീസിലെ മുന്‍ ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ കെപി രാമചന്ദ്രന്‍ നായര്‍, പിജി ഗിരിജ ദേവി എന്നിവരാണ് കോടതിയില്‍ ഹാജരായി ജാമ്യം എടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97424/jayasoorya)