---
title: "സൗന്ദര്യ വസ്തുക്കളുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന"
english_title: "Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97426/kochi"
published_at: "2023-02-16T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ede0cd21dbf_images_-_2023-02-16T132218.079.jpeg"
keywords: []
---

# സൗന്ദര്യ വസ്തുക്കളുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന

> **Lead Summary:** **കൊച്ചി: **വിദേശ സൗന്ദര്യ വസ്തുക്കളുടെ മറവില്‍ മയക്കുമരുന്ന് കടത്തിയ യുവാവ് പിടിയില്‍. ഉപഭോക്താള്‍ക്കിടയില്‍ മഞ്ചേരി മജീദ് എന്ന പേരില്‍ അറിയപ്പെടുന്ന തിരൂര്‍ തൃപ്പങ്കോട്ടില്‍ സ്വദേശി റാഷിദ് ഏനാത്ത് ആണ് പിടിയിലായത്. ഒമ്പത് ഗ്രാം എംഡിഎംഎയുമായി കാറില്‍ പോവുകയായിരുന്ന റാഷിദിനെ പിന്തുടര്‍ന്ന് പോയ പോലീസ് കലൂര്‍ സ്റ്റേഡിയത്തിനു സമീപത്തുവെച്ച് പ്രതിയെ പിടികൂടി. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ചിരുന്ന കാറും കൂടെ രണ്ട് ഐഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരു, മൈസൂര്‍, ഊട്ടി എന്നിവിടങ്ങളിലേക്ക് യുവതി യുവാക്കളോടൊപ്പം വിനോദ സഞ്ചാരത്തിനെന്ന വ്യാജേന പോവുകയും വന്‍തോതില്‍ മയക്കുമരുന്ന് വാങ്ങി കേരളത്തിലേക്കെത്തിക്കുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

## Article Content

**കൊച്ചി: **വിദേശ സൗന്ദര്യ വസ്തുക്കളുടെ മറവില്‍ മയക്കുമരുന്ന് കടത്തിയ യുവാവ് പിടിയില്‍. ഉപഭോക്താള്‍ക്കിടയില്‍ മഞ്ചേരി മജീദ് എന്ന പേരില്‍ അറിയപ്പെടുന്ന തിരൂര്‍ തൃപ്പങ്കോട്ടില്‍ സ്വദേശി റാഷിദ് ഏനാത്ത് ആണ് പിടിയിലായത്. ഒമ്പത് ഗ്രാം എംഡിഎംഎയുമായി കാറില്‍ പോവുകയായിരുന്ന റാഷിദിനെ പിന്തുടര്‍ന്ന് പോയ പോലീസ് കലൂര്‍ സ്റ്റേഡിയത്തിനു സമീപത്തുവെച്ച് പ്രതിയെ പിടികൂടി. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ചിരുന്ന കാറും കൂടെ രണ്ട് ഐഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരു, മൈസൂര്‍, ഊട്ടി എന്നിവിടങ്ങളിലേക്ക് യുവതി യുവാക്കളോടൊപ്പം വിനോദ സഞ്ചാരത്തിനെന്ന വ്യാജേന പോവുകയും വന്‍തോതില്‍ മയക്കുമരുന്ന് വാങ്ങി കേരളത്തിലേക്കെത്തിക്കുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൂടാതെ ആളുകളുടെ ആവശ്യ പ്രകാരം വിദേശ സൗന്ദര്യവര്‍ധക വസ്തുക്കളുടെ മറവില്‍ മലപ്പുറത്ത് നിന്ന് കൊച്ചിയിലേക്കെത്തിച്ചാണ് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നത്. ഭൂരിഭാഗവും ഹോസ്റ്റലില്‍ താമസിക്കുന്ന യുവാക്കളാണ് ഇടപാടുകാര്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97426/kochi)