---
title: "വിശ്വനാഥന്റെ മരണം; കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും"
english_title: "Kozhikodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97448/kozhikodu"
published_at: "2023-02-16T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edee6c5fb56_IMG-20230216-WA0122.jpg"
keywords: []
---

# വിശ്വനാഥന്റെ മരണം; കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും

> **Lead Summary:** **കോഴിക്കോട് : **മെഡിക്കല്‍ കോളജ് പരിസരത്ത് ആദിവാസി യുവാവ് വയനാട് സ്വദേശി വിശ്വനാഥന്‍ മരിച്ച കേസില്‍ കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. വിശ്വനാഥന്റെ രണ്ട് പ്രതികളുടെ വ്യക്തമായ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐയും ആവശ്യപ്പെട്ടു എസ് സി – എസ് ടി കമ്മീഷന്റെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

## Article Content

**കോഴിക്കോട് : **മെഡിക്കല്‍ കോളജ് പരിസരത്ത് ആദിവാസി യുവാവ് വയനാട് സ്വദേശി വിശ്വനാഥന്‍ മരിച്ച കേസില്‍ കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. വിശ്വനാഥന്റെ രണ്ട് പ്രതികളുടെ വ്യക്തമായ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐയും ആവശ്യപ്പെട്ടു എസ് സി – എസ് ടി കമ്മീഷന്റെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

ഇന്നലെ കമ്മിഷന്‍ ചെയര്‍മാന്‍ വിശ്വനാഥന്റെ വീട്ടിലെത്തിയപ്പോഴും കുടുംബം പരാതികള്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും മൊഴി രേഖപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ റീ പോസ്റ്റ്‌മോര്‍ട്ടം വേണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുo.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97448/kozhikodu)