---
title: "ശിവശങ്കറിന്റെ നിസഹകരണം പൊളിക്കാൻ ഇഡി, ചാർട്ടേഡ് അക്കൗണ്ടന്റിന് നോട്ടീസ്: ഒരുമിച്ചിരുത്തി ചോദ്യംചെയ്യും"
english_title: "Siva sankar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97451/siva-sankar"
published_at: "2023-02-16T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edf0c5a3d69_MSivasankar-ians.jpg"
keywords: []
---

# ശിവശങ്കറിന്റെ നിസഹകരണം പൊളിക്കാൻ ഇഡി, ചാർട്ടേഡ് അക്കൗണ്ടന്റിന് നോട്ടീസ്: ഒരുമിച്ചിരുത്തി ചോദ്യംചെയ്യും

> **Lead Summary:** **കൊച്ചി** : ലൈഫ് മിഷൻ കോഴയിടപാടിൽ അറസ്റ്റിലായ ശിവശങ്കറിന്റെ നിസഹകരണ മനോഭാവം പൊളിക്കാൻ ഇഡി. ലോക്കർ തുടങ്ങിയ ചാർട്ടേഡ് അക്കൗണ്ടന്റന് നോട്ടീസ് അയച്ചു. ശിവശങ്കരന്റെ സുഹൃത്ത് വേണുഗോപാൽ അയ്യർ എന്ന ചാർട്ടേഡ് അക്കൌണ്ടന്റിനാണ് നോട്ടീസ് നൽകിയത്.

## Article Content

**കൊച്ചി** : ലൈഫ് മിഷൻ കോഴയിടപാടിൽ അറസ്റ്റിലായ ശിവശങ്കറിന്റെ നിസഹകരണ മനോഭാവം പൊളിക്കാൻ ഇഡി. ലോക്കർ തുടങ്ങിയ ചാർട്ടേഡ് അക്കൗണ്ടന്റന് നോട്ടീസ് അയച്ചു. ശിവശങ്കരന്റെ സുഹൃത്ത് വേണുഗോപാൽ അയ്യർ എന്ന ചാർട്ടേഡ് അക്കൌണ്ടന്റിനാണ് നോട്ടീസ് നൽകിയത്.

നാളെ കൊച്ചിയിൽ ഹാജരാകാനാണ് നിർദ്ദേശം. ശിവശങ്കറിനെയും വേണുഗോപാലിനെയും ഒരുമിച്ചു ചോദ്യം ചെയ്യാനാണ് ഇഡി ശ്രമം.

ശിവശങ്കരന്റെ നിർദ്ദേശപ്രകാരമാണ് വേണുഗോപാൽ, സ്വപ്ന സുരേഷിനായി ലോക്കർ തുടങ്ങിയതെന്നും, സംയുക്ത അക്കൗണ്ട് തുടങ്ങിയ ശേഷം ഈ വിവരം ശിവശങ്കറിനെ അറിയിച്ചിരുന്നതായും സ്വപ്ന മൊഴി നൽകിയിരുന്നു. എന്നാൽ അതേക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് ശിവശങ്കർ ആവർത്തിക്കുന്നത്. ഇത് പൊളിക്കുന്നതിന് വേണ്ടി രണ്ട് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡി ശ്രമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97451/siva-sankar)