---
title: "തളിപ്പറമ്പ തലോറ ഫുട്ബോൾ പ്രീമിയർ ലീഗ് മത്സരത്തിൽ തലോറ കിംഗ് ജേതാക്കളായി."
english_title: "Football"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97455/football"
published_at: "2023-02-16T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edf561eadc8_Screenshot_20230216-144744_WhatsApp.jpg"
keywords: []
---

# തളിപ്പറമ്പ തലോറ ഫുട്ബോൾ പ്രീമിയർ ലീഗ് മത്സരത്തിൽ തലോറ കിംഗ് ജേതാക്കളായി.

> **Lead Summary:** **തളിപ്പറമ്പ: **തലോറ ഫുട്ബോൾ പ്രീമിയർ ലീഗ് മത്സരത്തിൽ തലോറ കിംഗ് ജേതാക്കളായി.തലോറ എകെ.ജി സ്മാരക കലാസമിതി ആൻഡ് ഗ്രന്ഥാലയത്തിൻ്റെ കെട്ടിടോൽഘാടനത്തോടനുബന്ധിച്ചാണ്ഫുട്ബോൾ പ്രീമിയർ ലീഗ് സംഘടിപ്പിച്ചത്. ബാലസംഘം തളിപ്പറമ്പ് ഏരിയാ കൺവീനർ സി അശോക് കുമാർ ഉദ്ഘാടനം ചെയ്തു. എ രാജേഷ് അധ്യക്ഷനായി.

## Article Content

**തളിപ്പറമ്പ: **തലോറ ഫുട്ബോൾ പ്രീമിയർ ലീഗ് മത്സരത്തിൽ തലോറ കിംഗ് ജേതാക്കളായി.തലോറ എകെ.ജി സ്മാരക കലാസമിതി ആൻഡ് ഗ്രന്ഥാലയത്തിൻ്റെ കെട്ടിടോൽഘാടനത്തോടനുബന്ധിച്ചാണ്ഫുട്ബോൾ പ്രീമിയർ ലീഗ് സംഘടിപ്പിച്ചത്. ബാലസംഘം തളിപ്പറമ്പ് ഏരിയാ കൺവീനർ സി അശോക് കുമാർ ഉദ്ഘാടനം ചെയ്തു. എ രാജേഷ് അധ്യക്ഷനായി.

പി.വി പ്രദീപ് കുമാർ, ബാലസംഘം വില്ലേജ് സെക്രട്ടറി പി.വി അമൽ, നിധിൻ തലോറ, എസ്.കെ വായക്കീൽ, ടി വി നാരായണൻ എന്നിവർ സംസാരിച്ചു. നാല് ടീമുകളായിരുന്നു മത്സരത്തിൽ പങ്കെടുത്തത്. വിജയികൾക്ക് പി.വി മനോഹരൻ സമ്മാനം നൽകി. മത്സരത്തിൽ സോക്കർ മാസ്റ്റേഴ്സ് രണ്ടാം സ്ഥാനം നേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97455/football)