---
title: "ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കായുള്ള യോഗ പരിശീലനം സമാപിച്ചു"
english_title: "Irikur Govt Higher Secondary School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97457/irikur-govt-higher-secondary-school"
published_at: "2023-02-16T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edf6a2e0414_Screenshot_2023-02-16-14-50-29-74_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കായുള്ള യോഗ പരിശീലനം സമാപിച്ചു

> **Lead Summary:** **കണ്ണൂർ**: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള യോഗ പരിശീലനം സമാപിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.പി ശ്രീധരൻ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക വി സി ശൈലജ അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ**: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള യോഗ പരിശീലനം സമാപിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.പി ശ്രീധരൻ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക വി സി ശൈലജ അധ്യക്ഷത വഹിച്ചു.

യോഗാചാര്യൻ ഡോക്‌ടർ കെ.രാജഗോപാലൻ മഖ്യ പ്രഭാഷണം നടത്തി. പരിശീലനം പൂർത്തിയായ വിദ്യാർത്ഥികൾ യോഗ നൃത്തം അവതരിപ്പിച്ചു. യോഗാ പരിശീലകർ ആയ കെ.എം ഷൈമ., സി.വൃന്ദ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി ടി സുനിൽ കുമാർ , യോഗ കോഡിനേറ്റർ ടി.വത്സലൻ ,വി വി സുനേഷ്, ആശാ മാന്വൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97457/irikur-govt-higher-secondary-school)