---
title: "തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ ചെറുകിട വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേള തുടങ്ങി"
english_title: "Thaliparam town square"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97459/thaliparam-town-square"
published_at: "2023-02-16T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edf93c95727_Screenshot_2023-02-16-14-59-36-83_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ ചെറുകിട വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേള തുടങ്ങി

> **Lead Summary:** **തളിപ്പറമ്പ:** വ്യവസായ സംരംഭകരുടെ ഉൽപന്നങ്ങൾക്ക്‌ പ്രാദേശിക വിപണി ഒരുക്കുന്നതിനും ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ ചെറുകിട വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേള തുടങ്ങി. തളിപ്പറമ്പ് നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും നഗരസഭയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.

## Article Content

**തളിപ്പറമ്പ:** വ്യവസായ സംരംഭകരുടെ ഉൽപന്നങ്ങൾക്ക്‌ പ്രാദേശിക വിപണി ഒരുക്കുന്നതിനും ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ ചെറുകിട വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേള തുടങ്ങി. തളിപ്പറമ്പ് നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും നഗരസഭയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.

തളിപ്പറമ്പ് ടൗൺസ്‌ക്വയറിൽ നടക്കുന്ന 4 ദിവസത്തെ മേളയിൽ താലൂക്കിലെ പുതിയ വ്യവസായ സംരംഭകരുടെ 50 വിവിധ സ്‌റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. സംരഭകരുടെ ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടാനും വാങ്ങുവാനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. തളിപ്പറമ്പിൽ ആദ്യമായാണ് ഇത്തരത്തിൽ സംരഭകരുടെ താലൂക്ക് തല ചെറുകിട വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നത്.

വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ ആദ്യ വിൽപ്പന നിർവഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ പി.പി മുഹമ്മദ് നിസാർ അധ്യക്ഷത വഹിച്ചു. കെ.പി ഗിരീഷ് കുമാർ സ്വാഗതവും എം.സുനിൽകുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97459/thaliparam-town-square)