---
title: "ലൈസന്‍സില്ല, ഹെല്‍മറ്റും; സ്കൂട്ടറിൽ ട്രിപ്പിളടിച്ച് വിദ്യാർത്ഥിനികളുടെ മരണപ്പാച്ചില്‍, കേസെടുത്ത് എംവിഡി"
english_title: "Kozhokodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97467/kozhokodu"
published_at: "2023-02-16T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edfdea3c65e_Screenshot_20230216-152627_Facebook.jpg"
keywords: []
---

# ലൈസന്‍സില്ല, ഹെല്‍മറ്റും; സ്കൂട്ടറിൽ ട്രിപ്പിളടിച്ച് വിദ്യാർത്ഥിനികളുടെ മരണപ്പാച്ചില്‍, കേസെടുത്ത് എംവിഡി

> **Lead Summary:** **കോഴിക്കോട്**: മുക്കം മണാശേരിയിൽ നിയമം ലംഘിച്ചു വിദ്യാർഥിനികളുടെ അപകടകരമായ സ്കൂട്ടർ യാത്രക്കെതിരെ കേസെടുത്തുത്ത് പൊലീസും മോട്ടോര്‍ വാഹവകുപ്പും. വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച സ്കൂട്ടർ മുക്കം പൊലീസ് പിടിച്ചെടുത്തു. സ്കൂട്ടർ ഓടിച്ചത് ലൈസൻസ് ഇല്ലാത്ത പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയാണെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. തുടർന്നാണ് മോട്ടോർ വാഹന വകുപ്പും മുക്കം പൊലീസും കേസെടുത്തത്.

## Article Content

**കോഴിക്കോട്**: മുക്കം മണാശേരിയിൽ നിയമം ലംഘിച്ചു വിദ്യാർഥിനികളുടെ അപകടകരമായ സ്കൂട്ടർ യാത്രക്കെതിരെ കേസെടുത്തുത്ത് പൊലീസും മോട്ടോര്‍ വാഹവകുപ്പും. വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച സ്കൂട്ടർ മുക്കം പൊലീസ് പിടിച്ചെടുത്തു. സ്കൂട്ടർ ഓടിച്ചത് ലൈസൻസ് ഇല്ലാത്ത പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയാണെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. തുടർന്നാണ് മോട്ടോർ വാഹന വകുപ്പും മുക്കം പൊലീസും കേസെടുത്തത്.

വിദ്യാർത്ഥിനികളുടെ അപകടകരമായ രീതിയിലുള്ള മരണപ്പാച്ചിലിന്‍റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ പ്രചരിച്ചതോടെയാണ് നടപടി. വീഡിയോ വൈറലായതോടെ നിയമം ലംഘിച്ചുള്ള സവാരി   മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പൊലീസും മോട്ടോർ വാഹന വകുപ്പും നിയമലംഘനം നടത്തിയ സ്കൂട്ടര്‍ യാത്രികരെ തപ്പിയിറങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97467/kozhokodu)