---
title: "ചുങ്കക്കുന്ന് ഗവർമെന്റ് യുപി സ്കൂളിൽ വാർഷികാഘോഷം നടന്നു"
english_title: "Chungkunkun Government UP School celebrated its anniversary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97470/chungkunkun-government-up-school-celebrated-its-anniversary"
published_at: "2023-02-16T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee05aac5afb_Picsart_23-02-16_15-16-01-093.jpg"
keywords: []
---

# ചുങ്കക്കുന്ന് ഗവർമെന്റ് യുപി സ്കൂളിൽ വാർഷികാഘോഷം നടന്നു

> **Lead Summary:** **ചുങ്കക്കുന്ന്**: ഗവർമെന്റ് യുപി സ്കൂളിന്റെ 66മത് വാർഷിക ആഘോഷം 2023 ഫെബ്രുവരി 16 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വർണ്ണ ശബളമായ കലാപരിപാടിക ളോടെ ആരംഭിച്ചു. രാവിലെ 10 മണിക്ക് നടന്ന സാംസ്കാരിക ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി തങ്കച്ചൻ പി ടി സ്വാഗതം ആശംസിച്ചു.

## Article Content

**ചുങ്കക്കുന്ന്**: ഗവർമെന്റ് യുപി സ്കൂളിന്റെ 66മത് വാർഷിക ആഘോഷം 2023 ഫെബ്രുവരി 16 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വർണ്ണ ശബളമായ കലാപരിപാടിക ളോടെ ആരംഭിച്ചു. രാവിലെ 10 മണിക്ക് നടന്ന സാംസ്കാരിക ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി തങ്കച്ചൻ പി ടി സ്വാഗതം ആശംസിച്ചു.

വാർഡ് മെമ്പർ ബാബു മാങ്കോട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പേരാവൂർ നിയോജകമണ്ഡലം എംഎൽഎ സണ്ണി ജോസഫ് ഉദ്ഘാടനം നടത്തി. ഇരിട്ടി എ ഇ ഓ ബാബുരാജ് മുഖ്യപ്രഭാഷകനായി, എൽ എസ് എസ് സംസ്കൃതം പ്രൊഫിഷൻസി വിതരണവും നടത്തി. 2022 23 അധ്യയന വർഷത്തെ സി എബ്രഹാം മാസ്റ്റർ സ്മാരക എൻഡോവ്മെന്റ്  വിതരണം സ്മാരക കമ്മിറ്റിക്ക് വേണ്ടി ജോർജുകുട്ടി സിഎ നിർവഹിച്ചു.

ഉപജില്ല കലോത്സവ കായിക വിജയികൾക്കുള്ള ഉപഹാരം ബാബു മാംഗോട്ടിൽ മെമ്പർ സമ്മാനിച്ചു. വിദ്യാരംഗം സബ്ജില്ലാ ഉപഹാര സമർപ്പണം തോമസ് പൊട്ടനാനികൽ നിർവഹിച്ചു. ഉപജില്ല ശാസ്ത്രമേള വിജയികൾക്കുള്ള ഉപഹാരം ലൈസതടത്തിൽ നിർവഹിച്ച് ആശംസകൾ അറിയിച്ചു.

തുടർന്ന് മിനി പൊട്ടാൻ എസ് എം സി പ്രസിഡന്റ് ലിജു വെളുത്തേടത്ത് എസ് എം സി വൈസ് പ്രസിഡന്റ് ഷിബു മുത്തലിങ്കൽ, മദർ പിടിഎ  പ്രസിഡന്റ് സിന്ധു മാതിരംപള്ളി സ്കൂൾ ലീഡർ എഡ്വിൻ ജോഷി എന്നിവർ ആശംസകൾ അറിയിച്ച്‌  സംസാരിച്ചു. ഷാബു മാസ്റ്റർ പരിപാടിക്ക് നന്ദി അർപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97470/chungkunkun-government-up-school-celebrated-its-anniversary)