---
title: "അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ എല്ലാം അനുവദിക്കാനാവില്ല: ബിബിസിക്കെതിരെ ഉപരാഷ്ട്രപതി"
english_title: "Bbc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97472/bbc"
published_at: "2023-02-16T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee028768963_IMG-20230216-WA0198.jpg"
keywords: []
---

# അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ എല്ലാം അനുവദിക്കാനാവില്ല: ബിബിസിക്കെതിരെ ഉപരാഷ്ട്രപതി

> **Lead Summary:** വ്യാജ വാർത്തകളും വിവരങ്ങളും ഇന്ത്യയുടെ വികസനത്തിനെതിരായ ആക്രമണത്തിന്റെ പുതിയ രീതിയാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. രാജ്യത്തിൻ്റെ വളർച്ചയെ സ്തംഭിപ്പിക്കുന്ന ഇത്തരം വ്യാജ വിവരങ്ങൾ ചെറുക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ യുവ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവെയാണ് ഉപരാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.

## Article Content

വ്യാജ വാർത്തകളും വിവരങ്ങളും ഇന്ത്യയുടെ വികസനത്തിനെതിരായ ആക്രമണത്തിന്റെ പുതിയ രീതിയാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. രാജ്യത്തിൻ്റെ വളർച്ചയെ സ്തംഭിപ്പിക്കുന്ന ഇത്തരം വ്യാജ വിവരങ്ങൾ ചെറുക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ യുവ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവെയാണ് ഉപരാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.

ബിബിസി വ്യാജവാര്‍ത്തകള്‍ നല്‍കിയെന്ന് പേരുപരാമര്‍ശിക്കാതെ ഉപരാഷ്ട്രപതി കുറ്റപ്പെടുത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ എല്ലാം അനുവദിക്കാനാവില്ല. അവാസ്തവവും ജുഡീഷ്യറി തള്ളിയതുമായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സദാ ജാഗ്രതയോടെയിരിക്കണം. അശ്രദ്ധമായിരുന്നാല്‍ ഇത്തരം വ്യാജപ്രചാരണങ്ങള്‍ മനസ്സിലാക്കാനാകില്ലെന്നും ഉപരാഷ്ട്രപതി മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97472/bbc)