---
title: "കെ .സുധാകരൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വിവിധ പ്രവൃത്തികൾക്കായി എൺപത്തിയാറ് ലക്ഷം രൂപ അനുവദിച്ചു"
english_title: "K. Sudhakaran MP"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97475/k-sudhakaran-mp"
published_at: "2023-02-16T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee0867659f9_k-sudhakaran-.1.1445269.jpg"
keywords: []
---

# കെ .സുധാകരൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വിവിധ പ്രവൃത്തികൾക്കായി എൺപത്തിയാറ് ലക്ഷം രൂപ അനുവദിച്ചു

> **Lead Summary:** **കണ്ണൂർ:** കെ .സുധാകരൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വിവിധ പ്രവൃത്തികൾക്കായി എൺപത്തിയാറ് ലക്ഷം രൂപ അനുവദിച്ചു. കെ .സുധാകരൻ എംപിയുടെ 2022 -23 ലെ സാമ്പത്തിക വർഷത്തിലെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വിവിധ പ്രവൃത്തികൾക്കായി എൺപത്തിയാറ് ലക്ഷം രൂപ അനുവദിച്ചു.

## Article Content

**കണ്ണൂർ:** കെ .സുധാകരൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വിവിധ പ്രവൃത്തികൾക്കായി എൺപത്തിയാറ് ലക്ഷം രൂപ അനുവദിച്ചു. കെ .സുധാകരൻ എംപിയുടെ 2022 -23 ലെ സാമ്പത്തിക വർഷത്തിലെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വിവിധ പ്രവൃത്തികൾക്കായി എൺപത്തിയാറ് ലക്ഷം രൂപ അനുവദിച്ചു.

കണ്ണൂർ പയ്യാമ്പലത്തെ ഇ. സി .എച്ച് .എസ് ആശുപത്രിക്ക് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലൻസ് വാങ്ങിക്കുവാനായി 19 ലക്ഷം രൂപയും , ചാല കസ്തൂർബ സ്മാരക വായനശാല കെട്ടിട നിർമ്മാണത്തിനായി 10 ലക്ഷം രൂപയും , ശ്രീകണ്ഠാപുരം നഗരസഭയിലെ പള്ളയ്ക്കാംപാറ അലക്സ് നഗർ റോഡ് ടാറിങ്ങിനായി 10 ലക്ഷം രൂപയും , ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ തന്നട ഹാജി മുക്ക് -ഈ അഹമ്മദ് സാഹിബ് സ്മാരക വയൽ റോഡ് ടാറിങ്ങിനായി 10 ലക്ഷം രൂപയും, മട്ടന്നൂർ നഗരസഭയിലെ പള്ളിമുക്ക് ആവ കുയിൽ പനയംച്ചാൽ റോഡ് ടാറിങ് 15 ലക്ഷം രൂപയും , കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ നെടുമുണ്ട ശാന്തി ഗ്രാം കോൺവെൻറ് റോഡ് ടാറിങ് 10 ലക്ഷം രൂപയും , കണ്ണൂർ കോർപ്പറേഷനിലെ മടപ്പുര കോലാടിക്കര റോഡ് ടാറിങ് 12 ലക്ഷം , തോട്ടട മഹാത്മാഗാന്ധി റോഡ് ടാറിങ് 10 ലക്ഷം എന്നിങ്ങനെ വിവിധ പദ്ധതികൾക്കായി എൺപത്തിയാറ് ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97475/k-sudhakaran-mp)