---
title: "022-23 അധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു."
english_title: "The office of the Minister of Education has informed that the post determination for the academic year 022-23 has been completed."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97517/the-office-of-the-minister-of-education-has-informed-that-the-post-determination-for-the-academic-year-022-23-has-been-completed"
published_at: "2023-02-16T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee399f5e1cc_manthr.jpg"
keywords: []
---

# 022-23 അധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

> **Lead Summary:** **തിരുവനന്തപുരം: **2022-23 അധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2313 സ്‌കൂളുകളിൽ നിന്നും 6005 തസ്തികകളാണ് ആകെ സൃഷ്ടിക്കേണ്ടത്. ഇതുസംബന്ധിച്ച ശിപാർശ ധനവകുപ്പിന് കൈമാറി. 1106 സർക്കാർ സ്കൂളുകളിൽ നിന്നായി 3080 തസ്തികകളും 1207 എയിഡഡ് സ്കൂളുകളിൽ നിന്നായി 2925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്. ഇതിൽ അധ്യാപക തസ്തിക 5906 ഉം അനധ്യാപക തസ്തിക 99ഉം ആണ്. ഏറ്റവും കൂടുതൽ അധിക തസ്തികകൾ സൃഷ്ടിക്കേണ്ടത് മലപ്പുറം ജില്ലയിലാണ്.

## Article Content

**തിരുവനന്തപുരം: **2022-23 അധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2313 സ്‌കൂളുകളിൽ നിന്നും 6005 തസ്തികകളാണ് ആകെ സൃഷ്ടിക്കേണ്ടത്. ഇതുസംബന്ധിച്ച ശിപാർശ ധനവകുപ്പിന് കൈമാറി. 1106 സർക്കാർ സ്കൂളുകളിൽ നിന്നായി 3080 തസ്തികകളും 1207 എയിഡഡ് സ്കൂളുകളിൽ നിന്നായി 2925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്. ഇതിൽ അധ്യാപക തസ്തിക 5906 ഉം അനധ്യാപക തസ്തിക 99ഉം ആണ്. ഏറ്റവും കൂടുതൽ അധിക തസ്തികകൾ സൃഷ്ടിക്കേണ്ടത് മലപ്പുറം ജില്ലയിലാണ്.

മലപ്പുറത്ത് സർക്കാർ മേഖലയിൽ 694 ഉം എയ്ഡഡ് മേഖലയിൽ 889 ഉം തസ്തികകൾ ആണ് സൃഷ്ടിക്കേണ്ടത്. ഏറ്റവും കുറവ് അധിക തസ്തികകൾ പത്തനംതിട്ട ജില്ലയിലാണ് സൃഷ്ടിക്കേണ്ടത്, 62. എച്ച്.എസ്.ടി - സർക്കാർ - 740, എയിഡഡ് - 568 യു.പി.എസ്.ടി - സർക്കാർ - 730, എയിഡഡ് - 737 എൽ.പി.എസ്.ടി - സർക്കാർ -1086, എയിഡഡ് - 978 എൽ.പി, യു.പി സ്കൂളുകളിലെ മറ്റു തസ്തികകൾ - സർക്കാർ - 463, എയിഡഡ് - 604

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97517/the-office-of-the-minister-of-education-has-informed-that-the-post-determination-for-the-academic-year-022-23-has-been-completed)