---
title: "വീട് തകര്‍ന്ന് വീണു"
english_title: "The house collapsed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97536/the-house-collapsed"
published_at: "2023-02-16T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee4613d64e8_vidutahkarnnu_vinu.jpg"
keywords: []
---

# വീട് തകര്‍ന്ന് വീണു

> **Lead Summary:** **

## Article Content

**

തലപ്പുഴ: **തവിഞ്ഞാല്‍ 44 ല്‍ വാര്‍ഡ് 5 ല്‍ പൊസോഡ് രാഘവന്റെ വീട് തകര്‍ന്ന് വീണു. കാലപ്പഴക്കത്തില്‍ ജീര്‍ണ്ണിച്ചതാണ് വീട്. ഒരു വീട് ലഭിക്കാന്‍ വര്‍ഷങ്ങളായി അപേക്ഷ നല്കിയിട്ടും നാളിതുവരെ വീട് ലഭിച്ചിട്ടുമില്ല. തലനാരിഴയ്ക്കാണ് 4 വയസായ കുട്ടിയുള്‍പ്പെടെ രക്ഷപ്പെട്ടത്.ഈ ഒരു സാഹചര്യത്തില്‍ കയറി കിടന്നുറങ്ങാന്‍ ഒരു സ്ഥലമില്ല. അടിയന്തിരമായി വീട് അനുവദിക്കണമെന്നും എനിയെങ്കിലും അധികാരികള്‍ കണ്ണു തുറക്കണമെന്നും ആവശ്യമുയരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97536/the-house-collapsed)