---
title: "പാരമ്പര്യ നാട്ടുവൈദ്യത്തെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടി സർക്കാർ സ്വീകരിക്കണം :തദ്ദേശീയ പാരമ്പര്യ ചികിത്സാവിഭാഗം സമിതി"
english_title: "Traditional folk medicine "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9754/traditional-folk-medicine"
published_at: "2021-11-09T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a97c0e2636_PicsArt_11-09-09.14.14.jpg"
keywords: []
---

# പാരമ്പര്യ നാട്ടുവൈദ്യത്തെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടി സർക്കാർ സ്വീകരിക്കണം :തദ്ദേശീയ പാരമ്പര്യ ചികിത്സാവിഭാഗം സമിതി

> **Lead Summary:** കണ്ണൂർ:പാരമ്പര്യ നാട്ടുവൈദ്യത്തെ സംരക്ഷിക്കണമെന്ന് തദ്ദേശീയ പാരമ്പര്യ ചികിത്സാവിഭാഗം സമിതി സംസ്ഥാന കൺവെൻഷൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

## Article Content

കണ്ണൂർ:പാരമ്പര്യ നാട്ടുവൈദ്യത്തെ സംരക്ഷിക്കണമെന്ന് തദ്ദേശീയ പാരമ്പര്യ ചികിത്സാവിഭാഗം സമിതി സംസ്ഥാന കൺവെൻഷൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

തൃശ്ശൂർ എ.കെ.സി.ഡി.എ ഹാളിൽ ചേർന്ന കൺവെൻഷനിൽ സംസ്ഥാന പ്രസിഡണ്ട് കെ. സന്ദീപ് വൈദ്യർ അധ്യക്ഷത വഹിച്ചു. വിവിധ ജില്ലകളിൽ നിന്നും എത്തിയ വൈദ്യൻമാർ പാരമ്പര്യ നാട്ടുവൈദ്യ സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു. യോഗത്തിൽ സംസ്ഥാന സെക്രട്ടറി എൻ. ഇ പവിത്രൻ ഗുരുക്കൾ സ്വാഗതം പറഞ്ഞു.ടി.ടി.അരവിന്ദാക്ഷൻ വൈദ്യർ മുഖ്യപ്രഭാഷണം നടത്തി.സജീ വർഗ്ഗീസ് വൈദ്യർ നന്ദി പറഞ്ഞു. കവയിത്രി സുഗതകുമാരി ടീച്ചറുടെ ചരമദിനത്തിൽ സംസ്ഥാനത്തുടനീളം വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുവാൻ തീരുമാനിച്ചു. ഫിബ്രവരിയിൽ തൃശ്ശൂരിൽ വെച്ച് വിപുലമായ സമരപ്രഖ്യാപന ബോധവൽക്കരണ കൺവെൻഷൻ ചേരുവാനും തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9754/traditional-folk-medicine)