---
title: "രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത്​ ​കസ്റ്റംസ് പിടികൂടിയത് നികുതി വെട്ടിച്ച് കടത്തിയ 1003 കിലോ സ്വർണം."
english_title: "1003 kg of gold smuggled in tax evasion has been seized by customs in the state in two years."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97547/1003-kg-of-gold-smuggled-in-tax-evasion-has-been-seized-by-customs-in-the-state-in-two-years"
published_at: "2023-02-16T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee537c5f81d_gold.jpg"
keywords: []
---

# രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത്​ ​കസ്റ്റംസ് പിടികൂടിയത് നികുതി വെട്ടിച്ച് കടത്തിയ 1003 കിലോ സ്വർണം.

> **Lead Summary:** കൊച്ചി: രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത്​ ​കസ്റ്റംസ് പിടികൂടിയത് നികുതി വെട്ടിച്ച് കടത്തിയ 1003 കിലോ സ്വർണം. രാജു വാഴക്കാലയുടെ വിവരാവകാശ അപേക്ഷക്ക്​ കസ്റ്റംസ് അസി. കമീഷണർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021 മാർച്ച് ഒന്നു മുതൽ 2022 ഡിസംബർ 31വരെയുള്ളതാണ് ഈ കണക്ക്. ഇക്കാലയളവിൽ നികുതി വെട്ടിച്ച് സ്വർണം കടത്തിയതിന് 1197 കേസ്​ രജിസ്റ്റർ ചെയ്യുകയും 641 പേരെ പിടികൂടുകയും ചെയ്തു. 1,36,06,724 രൂപയാണ്​ പിഴ ഈടാക്കിയത്​.

## Article Content

കൊച്ചി: രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത്​ ​കസ്റ്റംസ് പിടികൂടിയത് നികുതി വെട്ടിച്ച് കടത്തിയ 1003 കിലോ സ്വർണം. രാജു വാഴക്കാലയുടെ വിവരാവകാശ അപേക്ഷക്ക്​ കസ്റ്റംസ് അസി. കമീഷണർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021 മാർച്ച് ഒന്നു മുതൽ 2022 ഡിസംബർ 31വരെയുള്ളതാണ് ഈ കണക്ക്. ഇക്കാലയളവിൽ നികുതി വെട്ടിച്ച് സ്വർണം കടത്തിയതിന് 1197 കേസ്​ രജിസ്റ്റർ ചെയ്യുകയും 641 പേരെ പിടികൂടുകയും ചെയ്തു. 1,36,06,724 രൂപയാണ്​ പിഴ ഈടാക്കിയത്​.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97547/1003-kg-of-gold-smuggled-in-tax-evasion-has-been-seized-by-customs-in-the-state-in-two-years)